/indian-express-malayalam/media/media_files/uploads/2021/05/jeni-jerome-pilot.jpg)
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊമേഷ്യൽ വനിതാ പൈലറ്റെന്ന നേട്ടത്തിനുടമയായിരിക്കുകയാണ് തിരുവനന്തപുരം കൊച്ചു തുറ സ്വദേശിയായ ജെനി ജെറോം. പൈലറ്റാവുകയെന്ന മോഹം കുട്ടിക്കാലം മുതൽ കൊണ്ടു നടന്ന ജെനി ഇപ്പോൾ 23ാം വയസ്സിൽ എയർ അറേബ്യയുടെ ജി9-449 വിമാനത്തിൽ സഹപൈലറ്റായാണ് തന്റെ കരിയർ ആരംഭിക്കുന്നത്.
സ്വദേശമായ തിരുവനന്തപുരത്തേക്കാണ് ജെനിയുടെ കന്നിപ്പറക്കൽ. ഇന്നു രാത്രി 10.25 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിലാണ് സഹപൈലറ്റായുള്ള ജനിയുടെ ആദ്യ യാത്ര.
നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ ജെനി ജെറോമിന് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഈ എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് നടൻ ഷെയിം നിഗം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ജെനിയെക്കുറിച്ചുള്ള പിതൃസഹോദരൻ ജോൺസൺ ജാമെന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വൈറലായിട്ടുണ്ട്.
Read More: റോഡുകളെ കുറിച്ച് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് ആരംഭിക്കും
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനി പൈലറ്റാവാനുള്ള താൽപര്യം പ്രകടിപ്പിച്ചതെന്ന് ജോൺസൺ ജാമെന്റ് കുറിച്ചു. താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
"പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു," ജോൺസൺ ജാമെന്റ് കുറിച്ചു.
"ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, "എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?" എന്ന മോഹം ഉദിക്കുന്നത്.അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. "
Read More: നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം; ബാർജ് അപകടത്തിന്റെ നടുക്കുന്ന ഓർമകളിൽ അതുൽ
"സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, "എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും."
"സാധാരണയുള്ള മറുപടി എന്തായിരിക്കും, 'നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?' അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ."
"ഷാർജ ആൽഫ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ കിട്ടി, അവിടെ ചേർന്നു. പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും."
"ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (ജി9-449-10.50 പിഎം) ഫ്ലൈറ്റിൻ്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു," ജോൺസൺ ജാമെന്റ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us