റോഡുകളെ കുറിച്ച് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് ആരംഭിക്കും

പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം

road app, kerala roads, pwd, pwd minister, pa muhammed riyas, റോഡ്, ആപ്പ്, പൊതുമരാമത്ത് വകുപ്പ്, പിഎ മുഹമ്മദ് റിയാസ്, ldf ministry, pinarayi ministry, second pinarayi ministry, രണ്ടാം പിണറായി മന്ത്രിസഭ, പിണറായി മന്ത്രിസഭ, എൽഡിഎഫ് സർക്കാർ, LDF, എൽഡിഎഫ്, kerala news, malayalam, news, news in malayalam, news malayalam, latest news malayalam, malayalam latest news, latest news in malayalam, ie malayalam

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് പരിപാലിച്ച് പോരുന്ന റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍എംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഓരുങ്ങുന്നത്.

Read More: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ മേയ് 26 വരെ മഴയ്ക്ക് സാധ്യത

ശാസ്ത്രീയ രീതിയില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് റോഡ് വിവരങ്ങള്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിതെന്ന് മന്ത്രി പറഞ്ഞു.

ഇതുവഴി അറ്റകുറ്റപ്പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. തെരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mobile app for kerala pwd roads announced by minister pa muhammed riyas

Next Story
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂണിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com