/indian-express-malayalam/media/media_files/2025/05/28/O44oKWycXz5joyZOa0ND.jpg)
ചിത്രം: യുട്യൂബ്
രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഫുട്‌ബോൾ താരം ഐ.എം വിജയൻ രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആണ് ഐ.എം വിജയന് പത്മശ്രീ സമ്മാനിച്ചത്.
ഇന്ത്യൻ ഫുട്ബോളിന് ഐ.എം വിജയൻ നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഇതിഹാസ ഫുട്ബോൾ താരത്തിന് പത്മശ്രീ സമ്മാനിച്ചത്. രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം സ്വകരിക്കുന്ന ഐ.എം വിജയന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പ്രധാനമന്ത്രിയും വിജയനും പരസ്പരം കൈകൂപ്പി തൊഴുന്നതും വീഡിയോയിൽ കാണാം.
മലയാളികളെ ഫുട്ബോൾ എന്ന സ്വപ്നം കാണാൻ പഠിപ്പിച്ച താരങ്ങളിലൊരാളാണ് കേരളത്തിന്റെ സ്വന്തം ഐ.എം വിജയൻ. കളിക്കളത്തിൽ മുന്നേറ്റനിര താരമായിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. ഫുട്ബോളിലെ അസാമാന്യ പ്രകടനം പതിനെട്ടാം വയസിൽ കേരളാ പൊലീസ് ടീമിൽ എത്തിച്ചു. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.
Also Read: "ഇന്ത നടൈ പോതുമാ, ഇന്നും കൊഞ്ചം വേണുമാ," വൈറലായി ഐ.എം വിജയന്റെ തകർപ്പൻ ഡാൻസ്; വീഡിയോ
പൊലീസ് ടീമിലെത്തി നാലാം വർഷം വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെസിടി മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.
1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡും വിജയൻ കരസ്ഥമാക്കി.
Also Read: പന്തിന്റെ മഹാമനസ്കത കൊണ്ടല്ല; ആ മങ്കാദിങ്ങിൽ ജിതേഷ് ഔട്ട് അല്ല; നിയമം ഇങ്ങനെ
മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സർവീസിൽ നിന്ന് അടുത്തിടെയാണ് ഐ.എം വിജയൻ ഔദ്യോഗികമായി പടിയിറങ്ങിയത്. മലപ്പുറം എംഎസ്‌പിയിലെ അസിസ്റ്റൻ്റ് കമാൻഡന്റ ആയിരുന്ന ഐ.എം വിജയൻ ഡെപ്യൂട്ടൻ്റ് കമാൻഡൻ്റായി സ്ഥാനകയറ്റം ലഭിച്ച ശേഷമാണ് സേനയിൽ നിന്ന് വിരമിച്ചത്.
Read More: 'ഈ അധ്യായം അവസാനിച്ചു,' അൽ നസറിൽ നിന്ന് പടിയിറക്കം? വലിയ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.