/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Pandas.jpg)
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേറെയും മൃഗങ്ങളും പ്രകൃതിയുമായി ബന്ധപ്പെട്ടവയാണ്. ഒരേ തരത്തിലുള്ള രൂപങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന വ്യത്യസ്തമായ ഒന്നിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.
മിക്ക വെല്ലുവിളികള്‍ക്കും ഒന്നോ രണ്ടോ ശതമാനം പേര്‍ക്കാണ് ഉത്തരം നല്‍കാന്‍ കഴിയുന്നത്. എന്നിട്ടും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നെറ്റിസണ്‍സിനെ കാന്തം പോലെ ആകര്‍ഷിക്കുകയാണ്. ഓരോ ദിവസവും പുതിയ എന്ത് എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണു നെറ്റിസണ്‍സ്. വെറുമൊരു വിനോദത്തിനപ്പുറം ബുദ്ധിപരമായി വെല്ലുവിളി നല്‍കുന്നതാണ് ഇത്തരം ചിത്രങ്ങളെന്നതാണ് ഇതിനു കാരണം.
ഒറ്റനോട്ടത്തില്‍ മൂന്നു പാണ്ടകളെ കാണാനാവുന്ന ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമിനായി നല്‍കുന്നത്. ഈ മൂന്നെണ്ണത്തിനെ കൂടാതെ മറ്റു 12 പാണ്ടകളെ കൂടി ചിത്രത്തില്‍ കണ്ടെത്തുകയെന്നതാണു നിങ്ങളുടെ കണ്ണുകള്‍ക്കുള്ള വെല്ലുവിളി.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Pandas-2.jpg)
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ടല്ലോ. ഇനി, മറഞ്ഞിരിക്കുന്ന 12 പാണ്ടകളെ 24 സെക്കന്‍ഡില്‍ കണ്ടെത്തൂ. അപ്രതീക്ഷിത സ്ഥലത്തൊക്കെ പാണ്ടകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് കണ്ണുകള്‍ കൊണ്ട് പരക്കം പായാതെ, ശ്രദ്ധയോടെ വേണം നിരീക്ഷണം.
ഇപ്പോള്‍ ചിലരെങ്കിലും 12 പാണ്ടകളെയും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ ഐക്യു നിലവാരവും നിരീക്ഷണപാടവും വളരെ മികച്ചതാണ്.
കണ്ടെത്താന്‍ കഴിയാത്തവര്‍ ചിത്രം ഒരിക്കല്‍ കൂടി സൂക്ഷിച്ചു നോക്കൂ. കണ്ടെത്താന്‍ കഴിഞ്ഞോ? ഇല്ലെങ്കില്‍ ഒരു സൂചന തരാം: യഥാര്‍ഥ രൂപത്തിലല്ല, പാണ്ടകള്‍ മറഞ്ഞിരിക്കുന്നത്. ഇനിയൊന്ന് ശ്രമിച്ചുനോക്കൂ.
കുറേപ്പേരെങ്കിലും കുറച്ച് പാണ്ടകളെയെങ്കിലും കണ്ടെത്തിയിട്ടുണ്ടാവുമല്ലോ. നിങ്ങളുടെ ഐക്യു നിലവാരം താരതമ്യേന മികച്ചതാണ്. ഇനിയും പാണ്ടകളെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന, മറഞ്ഞിരിക്കുന്നവയെ അടയാളപ്പെടുത്തിയ ചിത്രം കാണൂ.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Pandas-2-1.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.