/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Window.jpg)
ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലേക്ക് ഇരുട്ടില്‍നിന്ന് വിളക്കിലേക്കു പാറ്റകളെന്നപോലെയാണ് ആളുകള്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നത്. സമാനമായ രൂപങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താനായിരിക്കും ഇത്തരം മിക്ക ചിത്രങ്ങളും നല്‍കുന്ന വെല്ലുവിളി. എന്നാല്‍ ഈ ചിത്രം അങ്ങനെയല്ല, ഒറ്റനോട്ടം എന്നല്ല എത്ര നോട്ടം നോക്കിയാലും കൂടുതല്‍ കുഴഞ്ഞതു തന്നെ.
മനോഹരായ ഒരു ജാലകമാണു ചിത്രത്തിലുള്ളത്. ജാലകം അഭിമുഖീകരിക്കുന്നത് ഏതു ദിശയിലേക്കാണെന്നതിനാണ് ഉത്തരം വേണ്ടത്. വലത്തോട്ടോ അതോ ഇടത്തോട്ടോ ?
താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒന്നു നോക്കിയേ. ഇപ്പോള്‍ തോന്നുന്നില്ലേ ജാലകം വലത്തോട്ടാണ് അഭിമുഖീകരിക്കുന്നതെന്ന്. ഇനി ഒന്നു കൂടി നോക്കൂ. അപ്പോള്‍ തോന്നുന്നില്ലേ ദിശ ഇടത്തോട്ടാണെന്ന്. ഇതു തന്നെയാണു ചിത്രം സൃഷ്ടിച്ചയാള്‍ ലക്ഷ്യമിട്ടതും, നമ്മളില്‍ തെറ്റിദ്ധാരണ വര്‍ധിപ്പിച്ച് കുഴപ്പിക്കുക.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Window-1.jpg)
ചിത്രം കണ്ട പലരും പറഞ്ഞിരിക്കുന്നത് ജാലകം വലത് അഭിമുഖമായാണു സ്ഥിതി ചെയ്യുന്നതെന്നാണ്. മറ്റു ചിലര്‍ 'ഇടതുപക്ഷ'ക്കാരാണ്. ഇത്രയേറെ ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം ചിത്രം രൂപപ്പെടുത്തിയതിനു പിന്നിലെ കൗശലത്തിനു കയ്യടിക്കാതെ തരമില്ല അല്ലേ.
ഒരു കോണില്‍നിന്ന് ഫോക്കസ് ചെയ്താല്‍, ജാലകം വലത്തോട്ടാണെന്നു മനസ് വിശ്വസിക്കുന്ന തരത്തിലാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു കോണില്‍നിന്ന് നോക്കുമ്പോള്‍ ജാലകം ഇടതുവശത്താണെന്നും വിശ്വസിപ്പിക്കുന്നു. അതായതു നമ്മുടെ ശ്രദ്ധ മാറുന്നതിന് അനുസരിച്ച് ജാലകത്തിന്റെ ദിശ മാറാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. അതുവഴി നമ്മള്‍ കാണുന്നതു ശരിയാണെന്നു വിശ്വസിപ്പിക്കുന്നു.
/indian-express-malayalam/media/media_files/uploads/2022/08/Optical-illusion-Window-1.jpg)
അതിനാല്‍, മനുഷ്യന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഒപ്റ്റിക്ക ഇല്യൂഷന്‍ ചിത്രം. അതായത് ജാലകം വലതുവശത്തേക്കാണോ അഭിമുഖീകരിക്കുന്നത്? അതോ ഇടത്തോട്ടാണാ? എന്ന്് ചോദിച്ചാല്‍, അത് നിങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.
ആകെ ആശയക്കുഴപ്പത്തിലായി തല പെരുത്തെങ്കിലും ഇന്നത്തെ വെല്ലുവിളി രസകരമായിരുന്നു, അല്ലേ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.