scorecardresearch

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് സിംഹം; 22 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തൂ

Optical illusion: അമേരിക്കയിലെ സതേണ്‍ യൂട്ടായിലെ ബ്രൈസ് കാന്യോണ്‍ നാഷണല്‍ പാര്‍ക്കില്‍നിന്നുള്ള ഒരു യഥാര്‍ഥ ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം. കുത്തനെയുള്ള പാറകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് സിംഹത്തെ 22 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുമോ?

Optical illusion: അമേരിക്കയിലെ സതേണ്‍ യൂട്ടായിലെ ബ്രൈസ് കാന്യോണ്‍ നാഷണല്‍ പാര്‍ക്കില്‍നിന്നുള്ള ഒരു യഥാര്‍ഥ ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം. കുത്തനെയുള്ള പാറകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് സിംഹത്തെ 22 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുമോ?

author-image
Trends Desk
New Update
Optical Illusion Pictures, Spot the hidden Lions, Bryce canyon national park

Optical illusion: എത്ര അകന്നുനില്‍ക്കാന്‍ ശ്രമിച്ചാലും കാഴ്ചക്കാരെ മാടിവിളിക്കുന്നവയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. കുട്ടികളെന്നോ മുതിര്‍ന്നവരോ ഭേദമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ആകൃഷ്ടരാവുന്നത്.

Advertisment

നിരീക്ഷണപാടവത്തെ വെല്ലുവിളിക്കുന്നതിനൊപ്പം ബുദ്ധിശക്തിയെ പരീക്ഷിക്കുന്നവ കൂടിയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍. ഇതുകൊണ്ടാണു മറ്റൊരു ഗെയിമിനുമില്ലാത്ത തരത്തില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കു സ്വീകാര്യത ലഭിക്കുന്നത്.

അമേരിക്കയിലെ സതേണ്‍ യൂട്ടായിലെ ബ്രൈസ് കാന്യോണ്‍ നാഷണല്‍ പാര്‍ക്കില്‍നിന്നുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. പാര്‍ക്കിലെ ഉയരമുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ രണ്ടു സിംഹം ഒളിഞ്ഞിരിപ്പുണ്ട്, ഇവയെ 22 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തണം.

Optical Illusion Pictures, Spot the hidden Lions, Bryce canyon national park
Advertisment

ബ്രൈസ് കാന്യോണ്‍ ദേശീയോദ്യാനം വളരെ ചെറുതാണ്. 1874-ല്‍ ഈ പ്രദേശത്ത് താമസിച്ചിരുന്ന എബനേസര്‍ ബ്രൈസിന്റെ പേരിലാണ് ഉദ്യാനത്തിന് ഈ പേര് ലഭിച്ചത്. കടും ചുവപ്പ് നിറത്തിലുള്ള കുത്തനെയുള്ള നേര്‍ത്ത പാറക്കൂട്ടങ്ങള്‍ക്കൊണ്ട് പ്രശസ്തമാണ് ഈ ദേശീയോദ്യാനം. അവിടെനിന്നുള്ള വളരെ പ്രശസ്തമായ യഥാര്‍ഥ ചിത്രമാണിത്.

പേര് പോലെ ഒരു മലയിടുക്കല്ല ഈ ദേശീയോദ്യാനം. മറിച്ച് പോണ്‍സോഗണ്ട് പീഠഭൂമിയുടെ കിഴക്കു വശത്തുള്ള ഭീമാകാരമായ പ്രകൃതിദത്ത ആംഫിതിയേറ്ററുകളുടെ ഒരു ശേഖരമാണ്. മഞ്ഞുകാലാവസ്ഥയും നദിയിലെയും തടാകത്തിലെയും അവശിഷ്ട പാറകളുടെ അരുവികളിലെ മണ്ണൊലിപ്പിലൂടെയും രൂപംകൊണ്ട ഹൂഡൂസ് എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ ഘടനകള്‍ കാരണം ബ്രൈസ് വ്യതിരിക്തമാണ്.

ചുവപ്പ്, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള പാറകള്‍ സന്ദര്‍ശകര്‍ക്കു മനോഹരമായ കാഴ്ചകള്‍ നല്‍കുന്നു. സണ്‍റൈസ് പോയിന്റ്, സണ്‍സെറ്റ് പോയിന്റ്, ഇന്‍സ്പിരേഷന്‍ പോയിന്റ്, പ്രൈസ് പോയിന്റ് എന്നിവ ഉള്‍പ്പെടുന്നതാണു പാര്‍ക്ക്്. ഇവിടെ മിഥ്യയായി സൃഷ്ടിച്ച രണ്ടു സിംഹങ്ങളെയാണു കണ്ടെത്തേണ്ടത്.

ചിത്രം സൂക്ഷിച്ച് നോക്കൂ. ഇനി 22 സെക്കന്‍ഡില്‍ സിംഹങ്ങളെ കണ്ടെത്തൂ. ഇപ്പോള്‍ നിങ്ങളെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഈ വിഷകമരമായ വെല്ലുവിളിയില്‍ വിജയിച്ചതു തെളിയിക്കുന്നത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണെന്നാണ്.

സിംഹങ്ങളെ കണ്ടെത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കായി സിംഹങ്ങളെ വട്ടമിട്ട് അടയാളപ്പെടുത്തിയ ചിത്രം നല്‍കുന്നു.

Optical Illusion Pictures, Spot the hidden Lions, Bryce canyon national park
Viral Post Lion Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: