Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചലഞ്ച് ഒരു പുതിയ കാര്യമയേല്ല. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ കാലം മുതല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ നിലവിലുണ്ട്. അതിനുമുമ്പേ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പെയിന്റിങ്ങുകളുണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഭ്രമത്തിന് എത്ര പഴക്കമുണ്ടെങ്കിലും, അവയിലേക്കുള്ള ആകര്‍ഷണം പഴയ വീഞ്ഞുപോലെയാണ്. ഓരോ ദിവസവും കഴിയുന്തോറും വീര്യം കൂടി വരുന്നു. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ജീവിതത്തിന്റെ പ്രധാന ഘടകമാകുന്ന ഇക്കാലത്ത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്.
കാട്ടിലെ ആനക്കൂട്ടത്തില്‍ കുടുങ്ങിയ സീബ്രയാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. അഞ്ച് സെക്കന്‍ഡിനുള്ളില്‍ സീബ്രയെ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.

ചിത്രം പരിശോധിച്ച് നിങ്ങള്‍ സീബ്രയെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. നിഷ്‌കര്‍ഷിച്ച സമയത്തിനുള്ളിലാണു സീബ്രയെ കണ്ടെത്തിയതെങ്കില്‍ നിങ്ങള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ രാജാവാണ്. അഭിനന്ദനങ്ങള്‍.
സീബ്രയെ ഇനിയും കണ്ടെത്താത്തവരുണ്ടോ? എന്നാല്‍ ഇതാ പിടിച്ചോ ഒരു കിടിലന്‍ സൂചന. സീബ്രയെ നിങ്ങള്‍ക്കു പൂര്‍ണമായി ചിത്ത്രില്‍ കാണാനാവില്ല. പിന്‍ഭാഗം മാത്രമേ കാണാനാകൂ. ഇനി ഒരിക്കല്‍ കൂടി ചിത്രം നന്നായി പരിശോധിച്ച് സീബ്രയെ കണ്ടെത്തൂ.
ഇപ്പോള്‍ നിങ്ങള്‍ സീബ്രയെ എളുപ്പത്തില്‍ കണ്ടെത്തിയെന്നു കരുതുന്നു. നിങ്ങള്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണൂ. അതിതാല്‍ സീബ്ര എവിടെയാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
