/indian-express-malayalam/media/media_files/uploads/2022/08/Tiger-among-dogs-Optical-illusion.jpg)
Optical illusion: വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നതു പോലെയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ഉത്തരം കണ്ടത്താനുള്ള ശ്രമം. അതേസമയം, ഉത്തരം കണ്ടെത്താന്‍ അത്യാവേശത്തോടെ ശ്രമിക്കുന്നതിനാല്‍ ഈ ഗെയിം വളരെ രസകരമായി മാറുന്നു. ഉത്തരം തൊട്ടുമുന്‍പിലുണ്ടെന്ന പ്രതീക്ഷ അവസാനം വരെയും നിലനില്‍ക്കുന്നുവെന്നതാണ് ഈ ഗെയിമിന്റെ ഏറ്റവും പ്രധാന പ്രത്യേകത.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നിങ്ങളുടെ മനസില്‍ ആവേശം സൃഷ്ടിക്കുന്നതാണെന്നങ്കിലും തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. ഇതോടെ കണ്ണുകള്‍ വഴി തെറ്റി സഞ്ചരിക്കും. കാണുന്ന രൂപങ്ങളെല്ലാം ഒരുപോലെ തോന്നും. ഇതുകൊണ്ടാണു ബഹുഭൂരിപക്ഷം പേര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാതെ പോകുന്നത്, ഒടുവില്‍ ഉത്തരം അറിയുമ്പോള്‍ അത് നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ നായ്ക്കളുടെ കൂട്ടത്തില്‍ ഒരു കടുവ മറഞ്ഞിരിക്കുന്നു. 14 സെക്കന്‍ഡിനുള്ളില്‍ കടുവയെ കണ്ടെത്തുകയെന്നതാണ് വെല്ലുവിളി.
/indian-express-malayalam/media/media_files/uploads/2022/08/Tiger-among-dogs-Optical-illusion.jpg)
ചിത്രത്തിലേക്കു നോക്കൂ. ഒറ്റനോട്ടത്തില്‍ നായ്ക്കളെ മാത്രമല്ലേ കാണാനുള്ളൂ. കടുവയുള്ള കാര്യം നായ്ക്കള്‍ അറിഞ്ഞിട്ടേയില്ല. അതുകൊണ്ടാണ് അവ ഇത്ര കൂളായി നില്‍ക്കുന്നത്. ചിത്രം വിശദമായി കണ്ടുകഴിഞ്ഞല്ലോ? ഇനി 14 സെക്കന്‍ഡില്‍ കടുവയെ കണ്ടെത്തൂ.
കടുവയെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നു മാത്രമല്ല, അതി കഠിനവുമാണെന്ന് ആദ്യമേ പറയാം. ഇതിനകം കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ചവര്‍ ക്ക് അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു. മുന്‍പ് കടുവയെ തിരഞ്ഞ മിക്കവരും പരാജയം സമ്മതിച്ചവരാണെന്നതാണു വസ്തുത.
/indian-express-malayalam/media/media_files/uploads/2022/08/Tiger-among-dogs-Optical-illusion.jpg)
ഇനി 14 സെക്കന്‍ഡിനുള്ളില്‍ കടുവയെ കണ്ടെത്താന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞുണ്ടെങ്കില്‍ അവര്‍ക്ക് വലിയൊരു കയ്യടി. ഐക്യു നിലവാരത്തില്‍ നിങ്ങള്‍ കടുവയെ പിടിച്ച കിടുവ തന്നെ.
കടുവയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. കടുവ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയാണ്. ഇനി ശ്രമിക്കൂ. കണ്ടെത്തിയോ? ഇല്ലെങ്കില്‍ ഒരു സൂചന കൂടി, ചിത്രത്തിന്റെ വലതുഭാഗത്താണു കടുവയുള്ളത്. ഇനി ചിത്രം നന്നായി നോക്കൂ.
മിക്കവരും ഉത്തരം കണ്ടെത്തിയെന്നു കരുതുന്നു. കണ്ടെത്താന്‍ കഴിയാത്തവരെ ഇനിയും ചുറ്റിക്കുന്നില്ല. കടുവ എവിടെയാണെന്ന് അടയാളപ്പെടുത്തിയ ചിത്രം പരിശോധിക്കൂ.
/indian-express-malayalam/media/media_files/uploads/2022/08/Tiger-among-dogs-Optical-illusion-1.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us