/indian-express-malayalam/media/media_files/uploads/2022/10/Rabbit-Optical-illusion.jpg)
Optical illusion: നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന, തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചലഞ്ചാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം. കണ്‍മുന്നില്‍ ഉത്തരമുണ്ടെങ്കിലും മിക്കവര്‍ക്കും കണ്ടെത്താന്‍ കഴിയാറില്ലെന്നതാണു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളുടെ പ്രത്യേകതത. എന്നാല്‍ വളരെ ശ്രദ്ധയോടെ ചിത്രങ്ങളെ സമീപിക്കുന്നവര്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാറുമുണ്ട്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഒരു പുതിയ പ്രതിഭാസമല്ല. പഴയ തെളിവുകള്‍ സൂചിപ്പിക്കുന്നത് അവ 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന ഗ്രീസിലുണ്ടായിരുന്നുവെന്നാണ്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ഒരു ഡിജിറ്റല്‍ പെയിന്റിങ് ആണ്. തോക്കുമായി വേട്ടമൃഗത്തെ തേടി കാട്ടിലെത്തിയ വേട്ടക്കാരനും ഭയന്ന് ഒളിച്ച മുയലുമാണ് ഈ ചിത്രത്തിലുള്ളത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്കു മുലയിനെ കണ്ടെത്താന്‍ കഴിയുമോ? ഇത് കണ്ടെത്താന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ഒപ്റ്റിക്കല്‍ മിഥ്യാധാരണയുടെ മാസ്റ്ററാണ്.
/indian-express-malayalam/media/media_files/uploads/2022/10/Rabbit-Optical-illusion-1.jpg)
ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ബ്രൈറ്റ് സൈറ്റിലാണു റിലീസ് ചെയ്തിരിക്കുന്നത്. തോക്കുമായെത്തിയ വേട്ടക്കാരനൊപ്പം വേട്ടപ്പട്ടിയുമുണ്ട്. ഇതു കണ്ട മുയല്‍െ ഒളിച്ചിരിക്കുകയാണ്. ചിത്രം ശ്രദ്ധിച്ചുനോക്കി അഞ്ച് സെക്കന്‍ഡിനുള്ളില്‍ മുയലിനെ കണ്ടെത്തൂ.
മറഞ്ഞിരിക്കുന്ന മുയലിനെ നിങ്ങള്‍ ഇതിനകം കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ ശരിക്കും ഒരു മാസ്റ്ററാണ്, അഭിനന്ദനങ്ങള്‍.
മുയലിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ. മുയല്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/10/Rabbit-Optical-illusion-2.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.