Optical illusion game: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ആകര്‍ഷണമുണ്ടാക്കാന്‍ എന്തു പ്രത്യേകതയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കുള്ളത്? ഉത്തരം വളരെ ലളിതമാണ്, ഇത്തരം ചിത്രങ്ങള്‍ നമ്മുടെ ബുദ്ധിയെയും നിരീക്ഷണപാടവത്തെയും വലിയതോതില്‍ വെല്ലുവിളിക്കുന്നു.
നിങ്ങളുടെ കണ്ണുകളെയും ബുദ്ധിയെയും കബളിപ്പിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഉദ്ദേശ്യം. അല്‍പ്പം ക്ഷമയും ഏകാഗ്രതയുമുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ കഴിയും.
ചിത്രത്തിലെ മറ്റു പാറ്റേണുകള്‍ക്കു സമാനമായിട്ടായിരിക്കും ഉത്തരം ഒളിഞ്ഞരിക്കുന്നുണ്ടാവുക. അതും ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍. അതിനാല്‍ ഈ സ്ഥലങ്ങളിലൂടെ കണ്ണുകള്‍ കടന്നുപോയാലും ഉത്തരം നമ്മുടെ ശ്രദ്ധയില്‍ പെടണമെന്നില്ല.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വര്‍ണാഭമായ ഒരു ഡിജിറ്റല്‍ പെയിന്റിങ്ങാണ്. കണ്ണഞ്ചിപ്പിക്കുന്ന ഈ ചിത്രത്തില്‍ കുറേ വള്ളികളും ഇലകളും പൂക്കളും കാണാം. ഇതിനിടയിലൊരു സ്വര്‍ണമത്സ്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ 15 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാകുമോ എന്നതാണ് ഇന്നത്തെ വെല്ലുവിളി.

പ്രഷര്‍ ലൈവ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാണ്. പക്ഷേ വളരെ കുറച്ചു ശതമാനം ആളുകള്‍ക്കു മാത്രമാണു മത്സ്യത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിലൊരാളാവാന്‍ നിങ്ങള്‍ക്കു കഴിയുമോയെന്നു ശ്രമിച്ചുനോക്കൂ.
സ്വര്‍ണമത്സ്യത്തെ നിങ്ങള്‍ കണ്ടെത്തിയെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍. കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. ചിത്രത്തിന്റെ വലതുഭാഗത്ത് താഴെയാണു മത്സ്യമുള്ളത്.
ഇപ്പോള്‍ കുറേ പേര്‍ കൂടി മത്സ്യത്തെ കണ്ടെത്തിയെന്നു കരുതുന്നു. കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ. അതില്‍ സ്വര്‍ണമത്സ്യം ഒളിഞ്ഞിരിക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.
