/indian-express-malayalam/media/media_files/uploads/2022/10/Hidden-tigers-Optical-illusion.jpg)
Optical illusion: ''നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കരുത്, അവ നിങ്ങളെ വഞ്ചിക്കും. നിങ്ങള്‍ കാണുന്ന രൂപം സത്യമല്ല,'' എന്ന പറയുന്നത് എത്ര മാത്രം സത്യമാണെന്ന് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം പരിശോധിക്കുമ്പോള്‍ ബോധ്യമാവും. ചിത്രം നിങ്ങളുടെ കാഴ്ചയെ ശരിക്കും കബളിപ്പിക്കും.
ചിത്രത്തില്‍ ഒരു കടുവയെ ഒറ്റ നോട്ടത്തില്‍ തന്നെ കാണാനാവും. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ചില മാന്ത്രിക്കടവുകളുണ്ട്. അവയെ 20 സെക്കന്‍ഡില്‍ കണ്ടെത്താന്‍ കഴിയുമോ? എങ്കില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണ്.
പ്രഷര്‍ ലൈവിലൂടെ പുറത്തുവിട്ട ഈ ചിത്രം ഒരു ഡിജിറ്റല്‍ പെയിന്റിങ്ങാണ്. ചിത്രത്തില്‍ കാടിന്റെ പശ്ചാത്തലത്തില്‍ ഇരിക്കുന്ന ഒരു വെള്ളക്കടുവയെ നമുക്ക് ഒറ്റനോട്ടത്തില്‍ കാണാം. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന കടുവകളെ കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം ചിത്രത്തിലുള്ളതു യഥാര്‍ഥ കടുവകളല്ല. എല്ലാം മായയാണ്.
/indian-express-malayalam/media/media_files/uploads/2022/10/Hidden-tigers-Optical-illusion.jpg)
ചിത്രം പരിശോധിച്ച് എത്ര കടുവകളുണ്ടെന്ന് ഇപ്പോള്‍ നിങ്ങള്‍ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. ശരിയായ ഉത്തരം കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍.
കാഴ്ചയ്ക്കും ബുദ്ധിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചിത്രത്തില്‍ ഒരു കടുവ മാത്രമേ ഉള്ളൂവെന്നാണു പലരും പറയുന്നത്. ചിലര്‍ രണ്ടും എന്നും മൂന്നും ഉത്തരമായി പറയുന്നു. എത്ര കടുവകളുണ്ടെന്ന ആകാംക്ഷയ്ക്കു താഴെ കൊടുത്തിരിക്കുന്ന ചിത്രം ഉത്തരം നല്‍കും. അതില്‍, ഒളിഞ്ഞിരിക്കുന്ന കടുവകളെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/10/Hidden-tigers-Optical-illusion-1.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.