Optical illusion: നിങ്ങളുടെ കാഴ്ചശക്തിയെയും നിരീക്ഷണ ബുദ്ധിയെയും വെല്ലുവിളിക്കുന്ന ഒരു പസില്‍ ഗെയിമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. ഈ ഗെയിമിലേക്ക് ആയിരക്കണക്കിനു നെറ്റിസണ്‍സാണു ലോകമെമ്പാടും ഓരോ ദിവസവും ആകര്‍ഷിക്കപ്പെടുന്നത്.
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഈയിടെയായി ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ കേന്ദ്രീകരിച്ചുള്ള ജോലി ചെയ്യുന്നവര്‍ക്കു മികച്ചൊരു വിനോദോപാധിയായി ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ മാറിയിട്ടുണ്ട്. അവ ഉയര്‍ന്നുന്ന രസകരവും ആവേശമുളവാക്കുന്നതുമായ നിമിഷങ്ങളാണു നെറ്റിസണ്‍സിനെ ആകര്‍ഷിക്കുന്നത്.
കടലാസ് പൂക്കള്‍ പടര്‍ന്നു കിടക്കുന്ന ഒരു വീടാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. അതിലൊരു പാമ്പ് ഒളിഞ്ഞുകിടപ്പുണ്ട്. ഫ്രഷേഴ്‌സ് ലൈവില്‍ റിലീസ് ചെയ്ത ഈ ചിത്രം നിങ്ങളെ വെല്ലുവിളിക്കുന്നതു 15 സെക്കന്‍ഡിനുള്ളില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിയുമോ എന്നാണ്.

ചിത്രം സൂക്ഷിച്ചു നോക്കി 15 സെക്കന്‍ഡില്‍ പാമ്പിനെ കണ്ടെത്തൂ. ഇപ്പോള്‍ നിങ്ങള്‍ പാമ്പിനെ കണ്ടെത്തിയെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നിരീക്ഷണപാടവത്തിന് അഭിനന്ദനങ്ങള്‍.
ഇപ്പോഴും പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന നല്‍കാം. ചിത്രത്തില്‍ പൂക്കളുള്ള ഭാഗം ശ്രദ്ധാപൂര്‍വം നോക്കൂ. കുറച്ചുപേര്‍ കൂടി പാമ്പിനെ കണ്ടെത്തിയില്ലേ? പാമ്പ് എവിടെയാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. അതില്‍ പാമ്പിനെ അടയാളപ്പെടുത്തിയിട്ടുണ്ട്.
