scorecardresearch

'സീരിയസായിട്ട് കാര്യം പറയുമ്പോ തമാശിക്കരുത്'; 'ഒടിയ'ന് ഒടിവെച്ച് 'കഞ്ഞി' ഡയലോഗ്

സങ്കീര്‍ണമായ ജീവിത ഘട്ടത്തിലൂടെ കടന്നുപോയ തന്റെ അനുഭവങ്ങളെ കുറിച്ച് ഒടിയന്‍ വാതോരാതെ സംസാരിക്കുകയാണ്, അപ്പോഴാണ്‌ തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്തിയ ഡയലോഗ്

സങ്കീര്‍ണമായ ജീവിത ഘട്ടത്തിലൂടെ കടന്നുപോയ തന്റെ അനുഭവങ്ങളെ കുറിച്ച് ഒടിയന്‍ വാതോരാതെ സംസാരിക്കുകയാണ്, അപ്പോഴാണ്‌ തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്തിയ ഡയലോഗ്

author-image
Trends Desk
New Update
'സീരിയസായിട്ട് കാര്യം പറയുമ്പോ തമാശിക്കരുത്'; 'ഒടിയ'ന് ഒടിവെച്ച് 'കഞ്ഞി' ഡയലോഗ്

വാനോളം പ്രതീക്ഷകളുമായാണ് മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ ചിത്രം 'ഒടിയന്‍' തിയറ്ററുകളില്‍ എത്തിയത്. രണ്ടര വര്‍ഷക്കാലത്തെ വനവാസത്തിന് ശേഷമെന്ന പോലെ ഗംഭീരമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. സാങ്കേതികപരമായും രചനാപരമായും ചിത്രം ഏറെ മുകളിലാണെന്ന് സംവിധായന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നേരത്തേ പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷകളും നല്‍കി. താന്‍ തന്നെ ആകാംക്ഷ കാരണം ചിത്രം നിരവധി തവണ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisment

Read More: 'ഒടിയനെ'തിരായ ആക്രമണം; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

എങ്കില്‍ ഇതൊന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് ചിന്തിച്ചാണ് മലയാളികള്‍ 'ഒടിയ'നെ കാണാന്‍ ചെന്നതും. എന്നാല്‍ 'കേട്ടറിവിനേക്കാള്‍ എത്രയോ താഴെയാണ് ഒടിയനെന്ന സത്യം' എന്നാണ് ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷരുടെ അഭിപ്രായം. മോഹന്‍ലാല്‍ ഇത്രയും കഷ്ടപ്പെട്ട് രണ്ടര വര്‍ഷക്കാലം ചിത്രത്തിനായി ഉഴിഞ്ഞ് വെച്ചപ്പോള്‍ സംവിധാനം പോരെന്നാണ് അഭിപ്രായം. ഇതോടെ ആരാധകര്‍ സംവിധായകനെതിരെ തിരിഞ്ഞു. ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലും മറ്റും പിന്നെ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു.

പല കാരണങ്ങളും പറഞ്ഞാണ് ചിത്രത്തിനെതിരെ പ്രേക്ഷകര്‍ രംഗത്ത് വന്നത്. ഇതില്‍ പ്രധാനപ്പെട്ട വിമര്‍ശനം ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ്. നേരത്തേ മഞ്ജു വാര്യറുടെ കഥാപാത്രത്തിന് മാസ് ഡയലോഗുകളും വമ്പിച്ച പ്രാധാന്യവും ചിത്രത്തിലുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജു വാര്യറുടെ കഥാപാത്രത്തിന്റെ ഒരു ഡയലോഗാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

Advertisment

Also Read: ‘ചിത്രം കണ്ട് നിരാശപ്പെട്ടവരോട് എനിക്ക് പറയാനുളളത്’; ഒടിയന്‍ റിലീസിന് ശേഷം പ്രതികരിച്ച് ശ്രീകുമാര്‍ മേനോന്‍

പല കാരണങ്ങളും പറഞ്ഞാണ് ചിത്രത്തിനെതിരെ പ്രേക്ഷകര്‍ രംഗത്ത് വന്നത്. ഇതില്‍ പ്രധാനപ്പെട്ട വിമര്‍ശനം ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ്. നേരത്തേ മഞ്ജു വാര്യറുടെ കഥാപാത്രത്തിന് മാസ് ഡയലോഗുകളും വമ്പിച്ച പ്രാധാന്യവും ചിത്രത്തിലുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജു വാര്യറുടെ കഥാപാത്രത്തിന്റെ ഒരു ഡയലോഗാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രത്തോടാണ് മഞ്ജു ഈ ഡയലോഗ് പറയുന്നത്. നാട് വിട്ട ഒടിയന്‍ കാലങ്ങള്‍ക്ക് ശേഷം തന്റെ ഗ്രാമത്തിലേക്ക് തിരികെ എത്തുന്നതാണ് സാഹചര്യം. വളരെ സങ്കീര്‍ണമായ ജീവിത ഘട്ടത്തിലൂടെ കടന്നുപോയ തന്റെ അനുഭവങ്ങളെ കുറിച്ച് ഒടിയന്‍ വാതോരാതെ സംസാരിക്കുകയാണ്. എന്നാല്‍ ഒടിയന്റെ സംഭാഷണം അവസാനിപ്പിക്കുന്നത് മഞ്ജു വാര്യറുടെ കഥാപാത്രത്തിന്റെ ഒരു സംഭാഷണത്തോടെയാണ്. 'കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യ' എന്നാണ് ഒടിയനോട് ഈ ഘട്ടത്തില്‍ മഞ്ജുവിന്റെ കഥാപാത്രം ചോദിക്കുന്നത്.

Also Read: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ

തിയറ്ററില്‍ കൂട്ടച്ചിരി മുഴങ്ങിയ ഡയലോഗാണ് ഇതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ക്ക് വേണ്ടി മാറ്റിവെച്ച 'മാസ് ഡയലോഗ്' ഇതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും ഇപ്പോള്‍ ഈ രംഗം ചിലര്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പീരീഡ്‌ സ്വഭാവമുള്ള ഒരു ചിത്രത്തിലെ കഥാപാത്രത്തിനോട് കഞ്ഞി എടുക്കട്ടെ എന്നല്ലാതെ 'ഫ്രൈഡ് റൈസ് എടുക്കട്ടെ' എന്ന് ചോദിക്കാന്‍ കഴിയില്ലല്ലോ എന്നാണ് എതിര്‍വാദം.

publive-image

പല കാരണങ്ങളും പറഞ്ഞാണ് ചിത്രത്തിനെതിരെ പ്രേക്ഷകര്‍ രംഗത്ത് വന്നത്. ഇതില്‍ പ്രധാനപ്പെട്ട വിമര്‍ശനം ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ്. നേരത്തേ മഞ്ജു വാര്യറുടെ കഥാപാത്രത്തിന് മാസ് ഡയലോഗുകളും വമ്പിച്ച പ്രാധാന്യവും ചിത്രത്തിലുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജു വാര്യറുടെ കഥാപാത്രത്തിന്റെ ഒരു ഡയലോഗാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

publive-image

publive-image

നേരത്തേ ദുല്‍ഖര്‍ ചിത്രമായ സോളോയ്ക്കും സമാനമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അവസാനത്തെ ഭാഗമായ രുദ്രയുടെ കഥയാണ് ചിത്രത്തിനു ലഭിച്ച ചില നെഗറ്റിവ് അഭിപ്രായങ്ങള്‍ക്ക് കാരണമായത്. രുദ്രയെയും അക്ഷരയെയും പ്രണയത്തില്‍ നിന്ന് അകറ്റാന്‍ എന്തുകൊണ്ട് രുദ്രയുടെ അച്ഛന്‍ ശ്രമിച്ചുവെന്നത് ക്ലൈമാക്സില്‍ സുഹാസിനിയുടെ അമ്മ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത് വ്യാപകമായി പ്രേക്ഷകരുടെ അപ്രീതിക്ക് ഇടയാക്കി. വൈകാരികമായി പകര്‍ത്തപ്പെട്ട രംഗം തിയറ്ററില്‍ കൂട്ടച്ചിരിക്ക് വഴി മാറുകയായിരുന്നു. പിന്നീട് അണിയറപ്രവര്‍ത്തകര്‍ക്ക് തന്നെ വിശദീകരണവുമായി എത്തേണ്ട സാഹചര്യവും ഉണ്ടായി.

Mohanlal Odiyan Social Media Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: