/indian-express-malayalam/media/media_files/uploads/2022/10/Cartoon-network-Social.jpg)
1990-കളിലാണു വളര്‍ന്നതെങ്കില്‍, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ 'ദി ഫ്‌ലിന്റ്സ്റ്റോണ്‍സ്', 'ദി ജെറ്റ്സണ്‍സ്', 'ദി പവര്‍പഫ് ഗേള്‍സ്', 'ഡെക്സ്റ്റേഴ്സ് ലബോറട്ടറി', 'സ്‌കൂബി-ഡൂ' തുടങ്ങിയ പരിപാടികള്‍ നിങ്ങളുടെ ഹരമായിരുന്നിരിക്കണം.
മൊബൈല്‍ ഫോണും ലാപ്ടോപ്പും പോലുള്ള ഗാഡ്ജെറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത്, സ്‌കൂളില്‍നിന്ന് മടങ്ങിയെത്തിയ ശേഷം ടിവിയില്‍ മണിക്കൂറുകളോളം കാര്‍ട്ടൂണ്‍ കാണുന്നത് കുട്ടികളുടെ സാധാരണ വിനോദമായിരുന്നു.
അതിനാല്‍, ലോകത്തെമ്പാടുമുള്ള എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവര്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ നെറ്റ്‌വർക്ക് വാര്‍ണര്‍ ബ്രോസ് ആനിമേഷനുമായി ലയിക്കുമെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വം തോന്നുന്നതില്‍ അദ്ഭുതമില്ല.
Cartoon Network Studios is being shut down after 30 years and will be merged with Warner Bros‼️😔 pic.twitter.com/TBCjfXSjmH
— RapTV (@Rap) October 13, 2022
ലയനവാര്‍ത്തയ്ക്കു പിന്നാലെ അവര്‍, 'പോപ്പി ദി സെയ്ലര്‍', 'ബഗ്സ് ബണ്ണി ആന്‍ഡ് ദി ലൂണി ടൂണ്‍സ്', 'കറേജ് ദ കോവാര്‍ഡ്ലി ഡോഗ്', 'ജോണി ബ്രാവോ' തുടങ്ങിയ തങ്ങള്‍ കണ്ട ഷോകളും ഐതിഹാസിക കഥാപാത്രങ്ങളും ബാല്യകാല ഓര്‍മകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കുകയാണ്.
''ഇത് ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. നമ്മുടെ പഴയ ബാല്യകാലം അവസാനിച്ചു. എന്തുകൊണ്ടെന്നറിയില്ല, ഇതെന്നെ അല്‍പ്പം വികാരഭരിതനാക്കുന്നു. ഈ ദിവസങ്ങളില്‍ പുഞ്ചിരിയും സന്തോഷവും തിരികെ കൊണ്ടുവന്നതിനു കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിന് നന്ദി,'' ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
Thanks cartoon network for making my childhood awesome. pic.twitter.com/QEAuLqJY4p
— Samudragupta (@AnchitBose) October 14, 2022
''എനിക്കിത് എപ്പോഴും ഡിസ്‌നിയുടെയും നിക്കലോഡിയന്റെയും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കായിരുന്നു,'' മറ്റൊരാള്‍ പറഞ്ഞു. ''എന്റെ കുട്ടിക്കാലം ഇല്ലാതാവുന്നത് എല്ലാ ദിവസവും ഞാന്‍ ട്വിറ്ററില്‍ കാണുന്നു,'' എന്ന് വേറെരാള്‍ കുറിച്ചു. ''ഓര്‍മകള്‍ക്ക് നന്ദി. ആര്‍ ഐ പി ബ്രോ,'' എന്നായിരുന്നു മറ്റൊരു കമന്റ്.
1992 ഒക്ടോബര്‍ ഒന്നിനാണു കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിതമായത്. അതേസമയം, ലയനം സംബന്ധിച്ച വാര്‍ത്തകള്‍ പരക്കുന്നതിനിടെ, ആനിമേഷന്‍ ഉള്‍പ്പെടെ വിവിധ ഡൊമെയ്നുകളില്‍ പ്രവര്‍ത്തിക്കുന്ന 82 ജീവനക്കാരെ വാര്‍ണര്‍ ബ്രോസ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us