/indian-express-malayalam/media/media_files/uploads/2022/11/smiling-sun.jpeg)
ചിരിക്കുന്ന സൂര്യന്‍, പരിചിതമല്ലാത്ത ഒന്നല്ല നമുക്കിത്. ചിത്രങ്ങളിലൂടെ ചിരിക്കുന്ന സൂര്യനെ എത്ര തവണ നാം കണ്ടിരിക്കുന്നു. എന്നാല്‍ ശരിക്കും ചിരിക്കുന്ന സൂര്യന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നാസ.
നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററിയാണ് (എസ് ഡി ഒ) ചിത്രം പകര്‍ത്തിയത്. സൂര്യന്റെ പ്രതലത്തില്‍ കണ്ണുകള്‍ക്ക് സമാനമായ രണ്ട് കുത്തുകളും വളഞ്ഞ ഒരു വരയുമാണ് കാണാന്‍ കഴിയുന്നത്. ചിരിക്കുന്ന സ്മൈലി പോലെ തന്നെ.
നാസ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് അനുസരിച്ച്, ഈ കറുത്ത പാടുകളെ കൊറോണൽ ഹോളുകൾ എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് സൂര്യന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ചൂടില്ലാത്തതിനാലാണ് അവ ഇരുണ്ടതായി കാണപ്പെടുന്നത്.
Say cheese! 📸
— NASA Sun & Space (@NASASun) October 26, 2022
Today, NASA’s Solar Dynamics Observatory caught the Sun "smiling." Seen in ultraviolet light, these dark patches on the Sun are known as coronal holes and are regions where fast solar wind gushes out into space. pic.twitter.com/hVRXaN7Z31
സെ ചീസ് എന്നായിരുന്നു നാസ ചിത്രത്തിന് നല്‍കിയിരുന്ന ക്യാപ്ഷന്‍. ഇന്ന് നാസയുടെ സോളാര്‍ ഒബ്സര്‍വേറ്ററി ചിരിക്കുന്ന സൂര്യനെ പകര്‍ത്തി, നാസയുടെ കുറിപ്പില്‍ പറയുന്നു.
നാസ ചിത്രം പങ്കുവച്ചതിന് പിന്നാലെ അതിവേഗത്തില്‍ ചിരിക്കുന്ന സൂര്യന്‍ വൈറലാവുകയും ചെയ്തു. ചിലര്‍ തങ്ങളുടെ ക്രിയാത്മക വൈഭവം ചിത്രം എഡിറ്റ് ചെയ്ത് വെളിപ്പെടുത്തുകയും ചെയ്തു.
it's also just dawned on me that @TeletubbiesHQ were right all this time about there being a face in the sun pic.twitter.com/l3NGZZqKNB
— ethAHHHn 🕯️ (@evespanesar) October 27, 2022
Haha! Sun must be watching too much of tiktok now a days didnt missed a chance to get snapped in style.. waiting for next eclipse.. may be we can find a bow tie or a hat too.
— Otush (@OtushIndia) October 29, 2022
the sun is a mini BN biscuit (confirmed) pic.twitter.com/WQSbI7Rtfq
— ethAHHHn 🕯️ (@evespanesar) October 27, 2022
ചിലര്‍ക്ക് ചിരിക്കുന്ന സൂര്യനെ കണ്ടപ്പോള്‍ ക്യൂട്ടായി തോന്നിയെങ്കില്‍ മറ്റ് ചിലര്‍ക്ക് ക്രീപ്പിയായാണ് അനുഭവപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.