ഫുട്ബോള്‍, കാണുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും ആവേശം നല്‍കുന്ന ഒന്നാണ്. പലപ്പോഴും കളിയാവേശം കയ്യാങ്കളിയിലേക്ക് വരെ പോകാറുണ്ട്. അത് കളിക്കാര്‍ തമ്മില്‍ മാത്രമല്ല, ആരാധകര്‍ക്കിടയിലും. കളിയും കളിപ്പിക്കലുമായി ഫുട്ബോളിനെ സ്നേഹിക്കുന്നവരാണ് മലയാളികളും.
അത്തരത്തില്‍ കളി പറഞ്ഞുകൊടുത്ത് കളിപ്പിക്കുന്ന ഒരു കുട്ടിഗോളിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ ഡയലോഗുകള്‍ ആരെയും ചിരിപ്പിക്കുന്നതാണ്.
മുതിര്‍ന്നവര്‍ക്കൊം ടര്‍ഫിലാണ് കുട്ടിയുടെ കളി. സ്ഥലം ഇവിടെയാണെന്ന് കൃത്യമായി വ്യക്തമല്ല. ഗോളിയായി നിന്ന് നാക്കുകൊണ്ട് കളത്തില്‍ ആറാടുകയാണ് ചെക്കന്‍. തന്റെ കാഴ്ച മറച്ച് മുന്നില്‍ നില്‍ക്കുന്നയാളോട് കുറച്ച് സൈഡിലേക്ക് മാറിനില്‍ക്കടാ എന്നാണ് കുട്ടിഗോളി പറയുന്നത്.
വീഡിയോയിലുടനീളം ഇത്തരം ഡയലോഗുകളാണുള്ളത്. കണ്ടുനില്‍ക്കുന്നവരും കളത്തിലുള്ളവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ചെറുപ്പുളശേരിക്കാരന്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമുണ്ട്.