/indian-express-malayalam/media/media_files/uploads/2022/08/Train-Dog-Social.jpg)
'സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നഗരജീവിതത്തിന്റെ ചെറുപതിപ്പാണ്. ചുറ്റുമുള്ളവരെ ഒന്നു ശ്രദ്ധിക്കാന്‍ പോലും നേരമില്ലാതെ, വീട്ടിലോ ജോലിക്കോ എത്താനുള്ള ഓട്ടത്തിലായിരിക്കും ബഹുഭൂരിപക്ഷം പേരും. എന്നാല്‍ ഒറ്റപ്പെട്ടവരെങ്കിലും ചില മനുഷ്യരുണ്ടാവും സഹജീവികള്‍ക്കുനേരെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടുന്നവരായി.
റെയില്‍വേ ട്രാക്കില്‍വീണ നായയെ ട്രെയിനിനു മുന്നില്‍നിന്നു രക്ഷിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. സ്‌റ്റേഷനിലേക്കു കടന്നുവരുന്ന ട്രെയിനിനു മുന്നില്‍ അകപ്പെട്ട നായയെ യാത്രക്കാരില്‍ ഒരാള്‍ ട്രാക്കിലിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക എടുത്തുകയറ്റുന്നതാണു വീഡിയോയിലുള്ളത്.
യാത്രക്കാര്‍ തിങ്ങിനിറഞ്ഞ പ്ലാറ്റ്‌ഫോമിലേക്കു ട്രെയിന്‍ പതുക്കെ കടന്നുവരുന്നതും ഇതിനുനേര്‍ക്ക് ഒരാള്‍ നടക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ കാണിക്കുന്ന അദ്ദേഹം ട്രാക്കില്‍ അകപ്പെട്ട നായയെ എടുത്ത് പ്ലാറ്റ്‌ഫോമിലേക്കു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരനെ ട്രാക്കില്‍നിന്നു പ്ലാറ്റ്ഫോമിലേക്കു മറ്റു രണ്ടുപേര്‍ പിടിച്ചുകയറ്റുന്നതും വീഡിയോയിലുണ്ട്.
മുംബൈ സബര്‍ബന്‍ റെയില്‍വേ ശൃംഖലയിലെ നല്ല സോപാര റെയില്‍വേ സ്റ്റേഷനിലാണു സംഭവം നടന്നത്. എന്നാല്‍, ഈ ഹൃസ്വ വീഡിയോ എന്നു ചിത്രീകരിച്ചതാണെന്നു വ്യക്തമല്ല.
മുംബൈ മേരി ജാന്‍ (@ാൗായമശ7ാലൃശഷമമി) എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ ചൊവ്വാഴ്ചയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്്. വീഡിയോയ്ക്ക് ഇതിനകം 17,000 ലൈക്കുകളാണ് ലഭിച്ചത്.
''നായയെ രക്ഷിച്ച ആള്‍ക്ക് ആദരവ്.. വളരെ ധീരനായ വ്യക്തി..,''ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.''ഈ മനുഷ്യനോടും ട്രെയിന്‍ ഡ്രൈവറോടും ബഹുമാനം,'' മറ്റെരാള്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.