scorecardresearch

സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽനിന്നു ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾ

യുവാവ് എന്തിനാണ് സിംഹത്തിന്റെ അടുത്തേക്ക് പോയതെന്ന് വ്യക്തമല്ല

യുവാവ് എന്തിനാണ് സിംഹത്തിന്റെ അടുത്തേക്ക് പോയതെന്ന് വ്യക്തമല്ല

author-image
Trends Desk
New Update
Lion, സിംഹം, Delhi Zoo, ഡൽഹി മൃഗശാല, Man, യുവാവ്, Man Lion, യുവാവും സിംഹവും, Rescued, രക്ഷിച്ചു, Bihar, ബിഹാർ, Video, വീഡിയോ, iemalayalam, ഐഇ മലയാളം

സിംഹത്തിന്റെ മുന്നിൽ പെട്ടുപോകുന്ന നിമിഷത്തെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. നിമിഷങ്ങളോളം അതിന് മുമ്പിൽ അനങ്ങാതിരിക്കുക. സിംഹം അടുത്തുവന്ന് ദേഹം മണപ്പിച്ചു നോക്കുക. പേടിക്കാൻ പോലും ചിലപ്പോൾ ജീവൻ ബാക്കി കാണില്ല. ഡൽഹി മൃഗശാലയിൽ സംഭവിച്ചത് ഇതാണ്. ഒരാൾ മൃഗശാലയിൽ സിംഹം വസിക്കുന്ന പരിസരത്തേക്ക് കടന്നുചെല്ലുന്നു. ഈ ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.

Advertisment

ഇയാൾ എന്തിനാണ് സിംഹത്തിന്റെ അടുത്തേക്ക് പോയതെന്ന് ആർക്കും അറിയില്ല. ബിഹാർ സ്വദേശിയായ രഹാൻ ഖാൻ എന്ന ഇരുപത്തിയെട്ടുകാരനാണ് ഈ സാഹസം കാണിച്ചത്. ഇയാൾ കുറച്ച് സമയം സിംഹത്തിന്റെ മുന്നിൽ ഇരിക്കുന്നു. സിംഹവും യുവാവും മുഖാമുഖം നിൽക്കുന്നു. സിംഹം ഇയാളുടെ അടുത്തുകൂടി നടക്കുന്നതും വീഡിയോയിൽ കാണാം.

Read More: 'എന്നെ തുറന്നുവിടൂ'; ശവപ്പെട്ടിയില്‍ നിന്നുള്ള ശബ്‌ദ‌ത്തിൽ അമ്പരന്ന് ബന്ധുക്കള്‍, വീഡിയോ

Advertisment

സിംഹത്തെ ഭയപ്പെടുന്നില്ലെന്നും അതിനെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതിലാണ് യുവാവിന്റെ ശ്രദ്ധയെന്നും ദൃശ്യങ്ങളിൽനിന്നു മനസിലാകും. ഒടുവിൽ ഇദ്ദേഹത്തെ സുരക്ഷിതമായി അധികൃതർ മൃഗശാലയ്ക്ക് പുറത്തെത്തിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

Lion Viral Video Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: