scorecardresearch

'മടങ്ങി പോ ഹമുക്കുകളെ'; മാമുക്കോയ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായപ്പോൾ

Mamukkoya Comedy Viral Video: "വടക്കൻ വീരഗാഥയിൽ മമ്മൂട്ടി ചന്തുവായി അഭിനയിച്ചു. അവാർഡും വാങ്ങി. പക്ഷേ ഡയലോഗ് ഡെലിവറി പോര, ഭാഷ ശുദ്ധി ഇല്ല. ഞാൻ ആണ് ആ റോൾ അഭിനയിച്ചിരുന്നത് എങ്കിലോ.."

Mamukkoya Comedy Viral Video: "വടക്കൻ വീരഗാഥയിൽ മമ്മൂട്ടി ചന്തുവായി അഭിനയിച്ചു. അവാർഡും വാങ്ങി. പക്ഷേ ഡയലോഗ് ഡെലിവറി പോര, ഭാഷ ശുദ്ധി ഇല്ല. ഞാൻ ആണ് ആ റോൾ അഭിനയിച്ചിരുന്നത് എങ്കിലോ.."

author-image
Trends Desk
New Update
Mammootty, Mamukkoya

Mammootty, Mamukkoya Photograph: (Screengrab)

ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ.. മമ്മൂട്ടിയുടെ ഈ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകുമോ? എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1989ൽ പുറത്തിറയ ഒരു വടക്കൻ വീരഗാഥ മലയാളത്തിന്റെ യശസ് ഉയർത്തിയ സിനിമയാണ്. ഭാവാഭിനയം കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള മമ്മുട്ടിയുടെ ഒരു വടക്കൻ വീരഗാഥയിലെ ഡയലോഗ് പിൽക്കാലത്ത് മിമിക്രിക്കാർ വേദിയിലവതരിപ്പിച്ച് കയ്യടി വാങ്ങിക്കൂട്ടിയിരുന്നു. മമ്മുട്ടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ആ സിനിമയിലെ ഡയലോഗ് മാമൂക്കോയ പറഞ്ഞാൽ എങ്ങനെയുണ്ടാവും..ആ രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്..

Advertisment

"വടക്കൻ വീരഗാഥയിൽ മമ്മൂട്ടി ചന്തുവായി അഭിനയിച്ചു. അവാർഡും വാങ്ങി. പക്ഷേ ഡയലോഗ് ഡെലിവറി പോര, ഭാഷ ശുദ്ധി ഇല്ല, ഞാൻ ആണ് ആ റോൾ അഭിനയിച്ചിരുന്നത് എങ്കിലോ.." ഇങ്ങനെ പറഞ്ഞാണ് മാമുക്കോയ ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയെ അനുകരിച്ച് ഡയലോഗ് പറയുന്നത്. 

Also Read: 'മോനേ രാജൂ...' കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ

Advertisment

മലബാർ ഭാഷ ശൈലിയിലെ ചന്ദുവിന്റെ ഡയലോഗ് മാമൂക്കോയയിൽ നിന്ന് വരുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്. "ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങളെക്കൊണ്ട് കയൂല മക്കളെ, മടങ്ങി പോ ഹമുക്കുകളെ," എന്നെല്ലാമാണ് കമന്റുകൾ നിറയുന്നത്. സിദ്ധിഖും മുകേഷുമെല്ലാം അഭിനയിച്ച സിനിമയിലെ രസകരമായ രംഗമാണ് ഇപ്പോൾ വീണ്ടും ചിരി പടർത്തി ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. 

Also Read: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, പ്രൊപ്പറേറ്റർ ഈപ്പൻ മലയിൽ,' കൊടൂര വില്ലന്റെ കോമഡി റോൾ; വീഡിയോ വൈറൽ

"ടെൻഷൻ ഫ്രീ ആവാൻ മാമുക്കോയ തഗ്സ് നല്ല മരുന്നാണ്, ശരിക്കും ചന്തുവിന്റെ നാട് മലബാർ അല്ലെ... മിക്കവാറും അങ്ങേര് ഇങ്ങനെ ആകും പറഞ്ഞത്.." ഇങ്ങനെയും വിഡിയയ്ക്ക് താഴെ കമന്റുകൾ വരുന്നു. 

Read More

നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ

Mamukkoya Viral Video Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: