scorecardresearch

സിനിമയില്‍ 48 വര്‍ഷം തികച്ച് മമ്മൂട്ടി: ആഘോഷമാക്കി ആരാധകര്‍

ഈ ദിവസത്തെ പ്രത്യേക ആഘോഷമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആരാധകര്‍ #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംമ്പൈന്‍ ട്വിറ്റെറില്‍ ആരംഭിച്ചിരിക്കുന്നത്

ഈ ദിവസത്തെ പ്രത്യേക ആഘോഷമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആരാധകര്‍ #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംമ്പൈന്‍ ട്വിറ്റെറില്‍ ആരംഭിച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
mammootty, mammootty films, mammootty family, mammooty age, mammootty birthday, mammootty fans, mammootty dulquer, mammootty first film, മമ്മൂട്ടി, മമ്മൂട്ടി ആദ്യചിത്രം, മമ്മൂട്ടി ദുല്‍ഖര്‍

mammootty-completes-48-years-in-cinema-fans-celebrate-with-twitter-hashtag-for-the-occasion 284466

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ ആവുകയാണ് ഇന്ന്. ഈ ദിവസത്തെ പ്രത്യേക ആഘോഷമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആരാധകര്‍ #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംമ്പൈന്‍ ട്വിറ്റെറില്‍ ആരംഭിച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ അഭിനയജീവിതത്തിലെ ഈ നാഴികക്കല്ലിനെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ട്വിറ്റെര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. #48YearsOfMammoottysm എന്ന ടാഗ് ട്വിറ്റെറില്‍ ട്രെണ്ടിംഗ് ആവുകയാണ് ഇപ്പോള്‍.

Advertisment

Advertisment

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ദേവലോകം' എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ ജി ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

Read Here: National Film Awards 2019: 'പേരന്‍പി'ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: