/indian-express-malayalam/media/media_files/uploads/2021/08/mammootty-at-dubai-mall.jpg)
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുഎഇയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇരു താരങ്ങളും യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും യുഎഇയിൽ എത്തിയ ശേഷമുള്ള ചിത്രങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
ഇതിന് പിറകെ യുഎഇയിൽ നിന്നുള്ള ഇരു താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി. വ്യവസായി എംഎ യൂസുഫലിയുടെ സഹോദരൻ എംഎ അഷ്​റഫ്​ അലിയുടെ മകന്റെ വിവാഹ വേദിയിലായിരുന്നു മമ്മൂട്ടിയും മോഹൻലാലും പ്രത്യക്ഷപ്പെട്ടത്. ഷാർജ അൽ ജവഹർ റിസപ്​ഷൻ ആൻഡ്​ കൺവെൻഷൻ സെൻററിലായിരുന്നു ചടങ്ങ്.
ഇപ്പോൾ മമ്മൂട്ടി ദുബായ് മാളിലെത്തിയപ്പോഴുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സുലൈമാൻ പുത്തനത്താണി എന്നയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. "ഗോൾഡൻ വിസയിൽ ദുബായിൽ വന്ന മമ്മുക്കയെ കാണാൻ കിട്ടിയ ഗോൾഡൻ ചാൻസ്," എന്ന കാപ്ഷനും വീഡിയോക്കൊപ്പം നൽകിയിരുന്നു. ഈ വീഡിയോ ഇതിനകം നിരവധി പേർ പങ്കുവച്ചു.
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് മലയാളത്തിന്റെ സൂപ്പർ യുഎഇയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ ഗോൾഡൻ വിസ ഇതിനു മുൻപ് ലഭിച്ചിരിക്കുന്ന സിനിമാ താരങ്ങൾ ഷാരൂഖ് ഖാനും സഞ്ജയ് ദത്തുമാണ്. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.
Read More: സിമ്പിള്‍ ഇക്കയും സ്റ്റൈലിഷ് ഏട്ടനും; ചിത്രങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us