സിമ്പിള്‍ ഇക്കയും സ്റ്റൈലിഷ് ഏട്ടനും; ചിത്രങ്ങള്‍

ഷാര്‍ജയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

Mammootty, Mohanlal, Malayalam Actors

ഷാര്‍ജ: മോഹന്‍ലാലും മമ്മൂട്ടിയും, ഇരുവരും എപ്പോഴും ഒന്നിച്ച് വരാറില്ല, പക്ഷെ വന്നു കഴിഞ്ഞാല്‍ ആരാധകര്‍ക്കും സിനിമാ സ്നേഹികള്‍ക്കും ആഘോഷിക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ട. വീണ്ടും സൂപ്പര്‍ താരങ്ങള്‍ ഓരേ വേദിയിലെത്തിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്​റഫ്​ അലിയുടെ മകന്റെ വിവാഹ വേദിയിലാണ് മമ്മൂട്ടിയും മോഹൻലാലും പ്രത്യക്ഷപ്പെട്ടത്. ഷാർജ അൽ ജവഹർ റിസപ്​ഷൻ ആൻഡ്​ കൺവെൻഷൻ സെൻററിലായിരുന്നു ചടങ്ങ്.

ചടങ്ങില്‍ ആദ്യം എത്തിയത് മമ്മൂട്ടിയായിരുന്നു. പിന്നാലെയാണ് മോഹന്‍ലാലിന്റെ വരവ്. എം.എ. യൂസുഫലിയും അഷ്​റഫലിയും ചേർന്നാണ്​ ഇരുവരെയും സ്വീകരിച്ചത്.

ചിത്രങ്ങളില്‍ സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്. ഇരുവരുടെയും ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് ഇരുവരും യുഎഇയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ ഗോൾഡൻ വിസ ഇതിനു മുൻപ് ലഭിച്ചിരിക്കുന്ന സിനിമാ താരങ്ങൾ ഷാരൂഖ് ഖാനും സഞ്ജയ് ദത്തുമാണ്. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

Also Read: സൂപ്പർ താരങ്ങൾ ദുബായിൽ; ഗോൾഡൻ വിസ സ്വീകരിക്കാനെന്നു റിപ്പോർട്ടുകൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty and mohanlal in sharjah for private function

Next Story
കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം മിയ; ഓണചിത്രങ്ങൾmiya, miya son, miya with family onam photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express