scorecardresearch

നീയാണ് ഭാഗ്യവാന്‍! പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; വീഡിയോ

നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം

നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം

author-image
WebDesk
New Update
Viral Video, Trending

വനത്തിനുള്ളിലൂടെയുള്ള യാത്ര എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എപ്പോള്‍ വേണമെങ്കിലും മൃഗങ്ങളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരത്തില്‍ അപ്രതീക്ഷിതമായി പുള്ളപ്പുലിയുടെ ആക്രമണത്തില്‍ ഒരു സൈക്കിള്‍ യാത്രക്കാരന്‍ രക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Advertisment

നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം. സൈക്കിള്‍ യാത്രക്കാരന്റെ മുന്നിലും പിന്നിലുമായി കാറുകളുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു പുള്ളിപ്പുലി കാടിനുള്ളില്‍ നിന്ന് റോഡിലേക്കെത്തിയതും സൈക്കിള്‍ യാത്രക്കാരന് നേരെ കുതിച്ചതു. പെട്ടെന്ന് തന്നെ പുള്ളിപ്പുലി കാടിനുള്ളിലേക്ക് തിരികെ പോവുകയും ചെയ്തു.

പുലി കാടിനുള്ളിലേക്ക് മടങ്ങിയതോടെ യാത്രക്കാരന്‍ സൈക്കിളുമായി വന്ന വഴി തിരികെ പോകുന്നുണ്ട്. യാത്രക്കാരന്റെ ശരീരത്തില്‍ എന്തൊ മുറിവ് പറ്റിയിട്ടുള്ളതായാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

സൈക്കിള്‍ യാത്രക്കാരന്റെ പിന്നിലായുള്ള കാറുകാരന്‍ നിര്‍ത്താതെ പോയതിനെതിര വിമര്‍ശനമുണ്ട്. മനുഷത്വ രഹിതമെന്നാണ് ഒരു കമന്റ് വന്നിരിക്കുന്നത്. പുലി ആക്രമിക്കാന്‍ ശ്രമിച്ചതല്ല, മറിച്ച് റോഡ് മുറിച്ച് കടക്കാനുള്ള പദ്ധതിയായിരുന്നെന്നും വിലയിരുത്തലുണ്ട്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതാണെന്നാണ് മറ്റ് കമന്റുകള്‍.

Advertisment

Also Read: അയ്യരുടെ കേസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലായി സിബിഐ ട്രോളുകൾ

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: