/indian-express-malayalam/media/media_files/uploads/2022/07/KSRTC-.jpg)
ആനവണ്ടി പലർക്കും ഒരു ലഹരിയാണ്. ലോകത്തെ മറ്റു ഒരു പൊതുഗതാഗത സംവിധാനത്തിനും ഇല്ലാത്ത അത്ര ആരാധക വൃദ്ധമാണ് കെഎസ്ആർടിസിയ്ക്കും അതിന്റെ ആണവണ്ടിയ്ക്കും ഉള്ളത് അതുകൊണ്ട് തന്നെ ആനവണ്ടിയുമായി ബന്ധപ്പെട്ട വാർത്തകളും മറ്റും എന്നും സമൂഹമാധ്യമങ്ങളിൽ ഇടം നേടാറുണ്ട്.
റോഡിന് മുന്നിൽ വീണമരം യാത്രക്കാരും ജീവനക്കാരും എല്ലാം ചേർന്ന് മുറിച്ചു മാറ്റുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വനമേഖലയായ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ പത്തടിപ്പാലത്ത് ഇന്നലെ രാവിലെ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ ചാലക്കുടി കെഎസ് ആർടിസി ഡിപ്പോയിലെ ജീവനക്കാരായ പി കെ സാജൻ, പി കെ കൃഷ്ണൻ, മൻസൂർ അലി,മുജീബ് റഹ്മാൻ എന്നിവരും, യാത്രക്കാരും , ഫോറസ്റ്റ്, കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റുന്നതാണ് വീഡിയോ.
എല്ലാവരും ഒന്നിച്ചു നിന്ന് മരം പൂർണമായും മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാകുന്നതിന്റെ ചിത്രങ്ങൾ ചേർത്തു കൊണ്ടുള്ളതാണ് വീഡിയോ. യൂണിഫോമിലുള്ള കെഎസ്ആർടിസി ജീവനക്കാർ വാക്കത്തി കൊണ്ടും മറ്റും മരം മുറിക്കുന്നത് കാണാം.
അടുത്തിടെ ബസിനുള്ളിൽ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിൽ എത്തിക്കുന്ന ആനവണ്ടിയുടെ വീഡിയോ ശ്രദ്ധനേടിയിരുന്നു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറുപ്പെട്ട ബസില്‍ വച്ചായിരുന്നു വയോധികന്‍ കുഴഞ്ഞു വീണത്. ബസിലുണ്ടായിരുന്നു ഡോക്ടര്‍ അതിവേഗം ആശുപത്രിയിലേക്ക് പോകണമെന്ന നിര്‍ദേശമാണ് ഡ്രൈവര്‍ എം പി രമേശിന് നല്‍കിയത്. തുടർന്ന് തോരാതെ പെയ്യുന്ന മഴയില്‍ ബസ് കോഴിക്കോടുള്ള ഇഖ്റ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ബസ് ആശുപത്രിയിലേക്ക് ചീറിപാഞ്ഞെത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.