scorecardresearch

Happy Vishu 2019: ശബരിനാഥന്‍ എംഎല്‍എയും സബ്കലക്ടര്‍ ദിവ്യയും അവരുടെ പൊന്നോമനയും

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ആൺ കുഞ്ഞ് ജനിച്ചത്

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ആൺ കുഞ്ഞ് ജനിച്ചത്

author-image
Trends Desk
New Update
KS Sabarinadhan, Divya S Iyer

വിഷുദിനത്തില്‍ പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷുക്കാലം നേരുകയാണ് അരുവിക്കര എംഎല്‍എ കെ.എസ് ശബരിനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും ഇവരുടെ പൊന്നോമനയും. വിഷുക്കണിക്ക് മുന്നില്‍ നിന്നുകൊണ്ടുള്ള മൂവരുടേയും ചിത്രമാണ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. ആണ്‍ കഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ശബരീനാഥന്‍ എംഎല്‍എ തന്നെയായിരുന്നു അന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Read More: ശബരിനാഥന്‍ എംഎല്‍എയ്ക്കും സബ് കലക്ടർ ദിവ്യ എസ്.അയ്യർക്കും കുഞ്ഞ് പിറന്നു

Advertisment

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹ വാര്‍ത്തയും മുമ്പ് മാധ്യമങ്ങളും നവമാധ്യമങ്ങളും ആഘോഷിച്ചതാണ്. രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത് തന്നെയാണ് ശബരീനാഥന് കൂട്ടായി ദിവ്യ ഐഎഎസ് എത്തിയത്.

ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി.സുലേഖയാണ് അമ്മ.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്.അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

Ks Sabarinath Mla Vishu Divya S Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: