scorecardresearch

'അദ്ദേഹം തോളിൽ തട്ടി പറഞ്ഞു, 'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്': കൃഷ്‌ണകുമാർ

'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്' എന്നു പറഞ്ഞ് പ്രധാനമന്ത്രി തന്റെ തോളിൽ തട്ടിയെന്നും സ്വപ്‌നതുല്യമായ ഒരു നിമിഷമായിരുന്നെന്നും കൃഷ്‌ണകുമാർ പറയുന്നു

'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്' എന്നു പറഞ്ഞ് പ്രധാനമന്ത്രി തന്റെ തോളിൽ തട്ടിയെന്നും സ്വപ്‌നതുല്യമായ ഒരു നിമിഷമായിരുന്നെന്നും കൃഷ്‌ണകുമാർ പറയുന്നു

author-image
Trends Desk
New Update
'അദ്ദേഹം തോളിൽ തട്ടി പറഞ്ഞു, 'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്': കൃഷ്‌ണകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള നിമിഷങ്ങൾ ഏറെ സന്തോഷിപ്പിക്കുകയും സ്വപ്‌നസമാനവുമായിരുന്നെന്ന് നടനും ബിജെപി സ്ഥാനാർഥിയുമായ കൃഷ്‌ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എത്തിയിരുന്നു. നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിക്കുകയെന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നെന്ന് കൃഷ്‌ണകുമാർ പറയുന്നു. വലിയ തുറ മിനി ഹാർബറിനുവേണ്ടി കൃഷ്‌ണകുമാർ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്' എന്നു പറഞ്ഞ് പ്രധാനമന്ത്രി തന്റെ തോളിൽ തട്ടിയെന്നും സ്വപ്‌നതുല്യമായ ഒരു നിമിഷമായിരുന്നെന്നും കൃഷ്‌ണകുമാർ പറയുന്നു.

കൃഷ്‌ണകുമാറിന്റെ കുറിപ്പ്

Advertisment

ഒരോ നിമിഷവും ജീവിതത്തിൽ വലുതാണ്..എല്ലാ ദിവസവും വളരെ നല്ലതുമാണ്..എന്നാൽ, ചില ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ടാവും.. നമുക്ക് മറക്കാനാവാത്തതും, എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രിൽ 2, വെള്ളിയാഴ്‌ച.

എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാർത്ഥനയുടെ ഫലമോ...? അറിയില്ല. പ്രധാനമന്ത്രി മോദിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു, സ്വപ്‌നമായിരുന്നു. അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാർഥിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാർ ചർച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാർബർ നിർമ്മിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്പോൾ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസിൽ ഇത് നടത്തണമെന്നും.

Read Also: ‘എങ്ങനെ മറക്കും ഗാബ’;വീട്ടിലെത്തിയ പുതിയ അതിഥിക്ക് വെറൈറ്റി പേരിട്ട് സുന്ദർ

Advertisment

പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു, കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി.സേവിയർ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാർ എന്നിവരുമായി നല്ല സൗഹൃദവുമായി. ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജിൽ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അനൗൺസ്‌മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു, 'ഞാൻ എന്ത് ചെയ്തു സഹായിക്കണം?,' മറുപടിയായി ഞാൻ പറഞ്ഞു 'ഇതൊന്നു നടത്തി തരണം...' നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാൻ പോയി.

തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാൻ നേരം അത്ഭുതമെന്നോണം വീണ്ടും സ്നേഹത്തോടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.. 'യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്..' സ്വപനതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്ന് എന്റെ മനസ്സിൽ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്‌നമായ ഹാർബർ നടന്നു കാണണം. അതിന്റെ ഉദ്‌ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്ര മോദി ഉണ്ടാവണം. സ്റ്റേജിൽ എനിക്കും ഇടമുണ്ടാവണം. സ്വപ്‌നങ്ങൾക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാർത്ഥമായി മനസ്സിൽ ആഗ്രഹിച്ചാൽ പ്രകൃതി നിങ്ങൾക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഓർത്തു പോയി...ദൈവത്തിനു നന്ദി..എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കും കുടുംബത്തിനും മുൻ‌കൂർ ഈസ്റ്റർ ആശംസകൾ നേരുന്നു..

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: