Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

‘എങ്ങനെ മറക്കും ഗാബ’;വീട്ടിലെത്തിയ പുതിയ അതിഥിക്ക് വെറൈറ്റി പേരിട്ട് സുന്ദർ

ക്രിക്കറ്റ് കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ ഗാബയെ സുന്ദർ അത്ര പെട്ടന്നൊന്നും മറക്കില്ല

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഏടാണ്. ഐതിഹാസിക വിജയമാണ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടന്നത് ഓസ്ട്രേലിയയിലെ ഗാബയിലാണ്. കലക്കൻ ത്രില്ലറായിരുന്നു ഗാബയിൽ നടന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ വാഷിങ്ടൺ സുന്ദർ ഗാബ ടെസ്റ്റ് ഒരിക്കലും മറക്കില്ല. സുന്ദറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഗാബയിലേത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സുന്ദറിന് തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ സാധിക്കുകയും ചെയ്‌തു.

ക്രിക്കറ്റ് കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ ഗാബയെ സുന്ദർ അത്ര പെട്ടന്നൊന്നും മറക്കില്ല. തന്റെ വീട്ടിലേക്ക് എത്തിയ പുതിയ അതിഥിക്ക് ‘ഗാബ’ എന്ന് പേരിട്ടിരിക്കുകയാണ് അദ്ദേഹം. താൻ പുതിയ വളർത്തുനായയെ വാങ്ങിയ കാര്യം സുന്ദർ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. അമ്മയ്‌ക്കും സഹോദരിക്കുമൊപ്പം തന്റെ പുതിയ വളർത്തുനായയെ ചേർത്തുപിടിച്ചാണ് സുന്ദർ നിൽക്കുന്നത്. ‘ഈ വീട്ടിലെ പുതിയ അതിഥി ആരാണെന്ന് ഊഹിക്കാമോ?’ എന്നാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സുന്ദർ ചോദിച്ചിരിക്കുന്നത്. സൂചനയായി ‘എന്റെ ടെസ്റ്റ് അരങ്ങേറ്റം!’ എന്നും സുന്ദർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

May be an image of 2 people and dog
സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം

Read Also: ഇന്ത്യ ലോകകപ്പ് ജയിക്കാൻ കാരണം ‘ഒരു സിക്‌സ്’ അല്ല: ഗൗതം ഗംഭീർ

ആർ.അശ്വിന് പരുക്കേറ്റതിനെ തുടർന്ന് വിശ്രമം വേണ്ടിവന്നപ്പോഴാണ് സുന്ദറിന് ഗാബയിൽ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിനു അവസരം ലഭിച്ചത്. തനിക്ക് ലഭിച്ച ആദ്യ അവസരം സുന്ദർ ഏറ്റവും നന്നായി വിനിയോഗിച്ചു. മുൻനിര ബാറ്റ്‌സ്‌മാൻമാർ നിരാശപ്പെടുത്തിയ ഗാബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വാഷിങ്ടൺ സുന്ദർ 67 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ അതിവേഗം നേടിയ 22 റൺസും ഇന്ത്യയുടെ വിജയത്തിൽ ഏറെ നിർണായകമായിരുന്നു. ഒന്നാം ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും സുന്ദർ നേടിയിരുന്നു. സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാർണർ എന്നീ ലോകോത്തര ബാറ്റ്‌സ്‌മാൻമാരുടെ വിക്കറ്റും അരങ്ങേറ്റ മത്സരത്തിൽ സുന്ദർ നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Washington sundar introduces new family member names gabba

Next Story
KKR Preview : താളം കണ്ടെത്താൻ ഓൾറൗണ്ട് മികവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്ipl 2021, ipl team preview, kolkata night riders preview, kkr preview, ഐപിഎല്‍ ,ipl palyers, ipl teams, ഐപിഎല്‍ ടീം, delhi capitals, chennai super kings, mumbai indians, sunrisers hyderabad, rajastan royals, royal challengers banglore, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express