/indian-express-malayalam/media/media_files/uploads/2019/08/vk-prasanth.jpg)
കേരളം രണ്ടാമതും പ്രളയത്തെ നേരിട്ടപ്പോള്‍ മറ്റ് ജില്ലകളെ ചേര്‍ത്തുപിടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പിലായിരുന്നു തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ നിന്നു മാത്രമായി 85 ലോഡ് സാധനങ്ങളാണ് വിവിധ ജില്ലകളിലേക്ക് കയറ്റി വിട്ടത്.
തിരുവനന്തപുരത്തിന്റെ സ്‌നേഹവും കരുതലും ഏറ്റവും കൂടുതല്‍ അനുഭവിച്ച ജില്ലകളിലൊന്നായിരുന്നു കോഴിക്കോട്. തിരുവനന്തപുരത്തിന്റെ ഈ സ്‌നേഹത്തിന് കോഴിക്കോട് പകരം സമ്മാനം നല്‍കിയിരിക്കുകയാണ്. കോഴിക്കോടിന്റെ സ്വന്തം കോഴിക്കോടന്‍ ഹല്‍വയാണ് അവര്‍ സ്്‌നേഹത്തില്‍ പൊതിഞ്ഞ് തലസ്ഥാനത്തേക്ക് അയച്ചത്.
Read More: പത്മനാഭനയെങ്കിലും അവിടെ ബാക്കി വെക്കണേ…!: മേയര്‍ ബ്രോക്കും തിരുവനന്തപുരത്തിനും അഭിനന്ദന ട്രോള്‍മഴ
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ് ഇതിനെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.'സ്‌നേഹത്തിന് ഇത്ര മധുരമോ? തിരുവനന്തപുരം നഗരസഭയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് ഹല്‍വയാണിത്. ഞങ്ങള്‍ കയറ്റി അയച്ച സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന്. സ്‌നേഹത്തിന്റെ ഭാരം. ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു...' മേയര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വികെ പ്രശാന്തിന് സോഷ്യല്‍ മീഡിയയിലടക്കം ഏറെ പ്രശംസ നേടി കൊടുത്തതായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകോപനമികവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us