ട്രോളുകള്‍ പരിഹസിക്കാനും വിമര്‍ശിക്കാനും മാത്രമല്ല, ചിലപ്പോഴൊക്കെ അഭിനന്ദിക്കാനും ട്രോളുകള്‍ കൊണ്ടാകുമെന്ന് കാണിച്ചു തരികയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ പ്രളയകാലത്തെന്നെ പോലെ ഇത്തവണയും മലയാളികള്‍ പരസ്പരം ചേര്‍ത്തു പിടിച്ചാണ് നാടിനെ കരകയറ്റുന്നത്. ചാക്കില്‍ സ്നേഹം നിറച്ച നൗഷാദുമാര്‍ നിരവധിയുണ്ട്. അതുപോലെ തന്നെ ഭരണാധികാരികളും തങ്ങളുടെ കര്‍മ്മ മണ്ഡലത്തില്‍ സജീവമാണ്.
പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ്. തെക്കു നിന്ന് സഹായമൊന്നും ലഭിക്കുന്നില്ലെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ തങ്ങളുടെ കരുതലുകൊണ്ട് തിരുവനന്തപുരത്തുകാര്‍ ആ പ്രചരണങ്ങളുടെ മുനയൊടിക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് മേയറും. തിരുവനന്തപുരത്തു നിന്നും 50 ലധികം ലോഡ് അവശ്യവസ്തുക്കളാണ് ഇതുവരെ വടക്കന്‍ ജില്ലകളിലേക്കായി കയറ്റി അയച്ചത് ( ഈ സമയം കൊണ്ട് അത് കൂടിയിട്ടുണ്ടാകും).
ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കുന്ന മേയര്‍ക്ക് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ അഭിനന്ദിക്കുകയാണ്. കയറ്റി വിട്ട് കയറ്റി വിട്ട് ഒടുവില്‍ പത്മനാഭനേയും കേറ്റി വീടുമോ എന്നൊക്കെയാണ് ട്രോളുകള്‍ ചോദിക്കുന്നത്. ഇനിയെങ്കിലും ഒന്നു വിശ്രമിക്കുമോ എന്ന് ചോദിക്കുന്ന ട്രോളുകളുമുണ്ട്.
ചില ട്രോളുകള്‍ കാണാം
Read Here: അന്ന് ബാലഭാസ്കർ ഉണ്ടായിരുന്നു; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബാലുച്ചേട്ടനെ ഓർത്ത് കൂട്ടുകാർ