/indian-express-malayalam/media/media_files/uploads/2019/08/National-Flag.jpg)
Can Indian Flag Tricolour be used as whatsapp, facebook profile picture? കേശവന്‍ മാമാന്മാരുട കളിത്തട്ടാണ് വാട്‌സ് ആപ്പ്. ഏത് നിമിഷവും അവരുടെ അരുതേ! സന്ദേശങ്ങള്‍ നമ്മളെ തേടിയെത്തും. ഫ്രൂട്ടിയിലെ എയ്ഡ്‌സും കോസ്മിക് രശ്മിയുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. നാളെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ അവസരവും മുതലെടുക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ചില കേശവന്‍ മാമന്മാര്‍.
ഇത്തവണ ലക്ഷ്യം ദേശീയ പതാകയാണ്. വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രൊഫൈല്‍ പിക്ച്ചറായി ദേശീയ പതാകയുടെ ചിത്രം ഉപയോഗിക്കരുതെന്നാണ് പ്രചരണം. ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. അങ്ങനെ ചെയ്താല്‍ 1971 ലെ ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാനുള്ള നിയമവും 2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡും പ്രകാരം അകത്താകുമെന്നാണ് സന്ദേശം.
Read More: Independence Day 2019 Wishes: സ്വാതന്ത്ര്യദിനം: ആശംസകളും സന്ദേശങ്ങളും
പക്ഷേ ദേശീയ പതാക വാട്‌സ്ആപ്പ് ഡിപിയോ പ്രൊഫൈല്‍ പിക്ച്ചറോ ആക്കിയാല്‍ യാതൊരു കുഴപ്പവുമില്ലെന്നതാണ് വാസ്തവം. എത്ര ദിവസം വേണമെങ്കിലും പതാക ഡിപി ആക്കാനുള്ള അവകാശം നിയമം തരുന്നുണ്ട്. പക്ഷെ അത് പതാകയെ അപമാനിക്കുന്ന തരത്തിലാകരുതെന്ന് മാത്രം. മാത്രവുമല്ല മേല്‍പ്പറഞ്ഞിട്ടുള്ള രണ്ട് നിയമങ്ങളിലും മൊബൈലില്‍ പതാക ഉപയോഗിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല. കാരണം, ഇന്റര്‍നെറ്റ് സജീവമായിരുന്നില്ല അന്ന് എന്നതു തന്നെ.
പതാക ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് രാജ്യത്തെ അപമാനിക്കും വിധം പതാക പ്രദര്‍ശിപ്പിക്കരുത്, പതാകയില്‍ ഒന്നും എഴുതാന്‍ പാടില്ല, അഴുക്കും കേടുപാടുമുള്ള പതാക പ്രദര്‍ശിപ്പിക്കരുത്, കുങ്കുമ നിറം താഴെയായി വരുന്ന രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കരുത് എന്നാണെന്നാണ് നിയമം പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.