Happy Independence Day 2019 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, Greetings in Malayalam: വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്.
Read Here: Independence Day 2019 Live Updates: ഒരു രാജ്യം ഒരു ഭരണഘടന എന്ന സ്വപ്നം യാഥാർഥ്യമായി: നരേന്ദ്ര മോദി
രാജ്യം സ്വാതന്ത്ര്യത്തിന്റെ 72 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോൾ, പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള് ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം.
Check out Independence Day 2019 Photos Here: Independence Day 2019 Photos: സ്വാതന്ത്ര്യദിനാഘോഷം: ചിത്രങ്ങൾ
കശ്മീർ മുതൽ കേരളം വരെ പലവിധ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്നതിന്റെ പശ്ചാത്തലത്തിലാണ് നമ്മളിപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കശ്മീരിൽ രാഷ്ട്രീയപരമായ കാര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ കേരളവും കർണാടകവും മഹാരാഷ്ട്രയുമെല്ലാം പ്രകൃതിദുരന്തങ്ങളുടെ തിക്താനുഭവങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്.
അതിനിടയിലും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ അഖണ്ഡതയേയും നെഞ്ചോട് ചേർത്തു കൊണ്ട് ഒരു ജനത സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. സ്വാതന്ത്ര്യദിന പരേഡ് കേവലമൊരു ആഘോഷപരിപാടിയെന്നതിനപ്പുറം ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെ പ്രതിഫലനം കൂടിയാണ്.
നമുക്കും സ്വാന്തന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കു ചേരാം, പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം, ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം, ഒന്നു ചേരാം.
Read Here: Independence Day Speech: സ്വാതന്ത്ര്യദിന പ്രസംഗം: അറിയേണ്ടതെല്ലാം