/indian-express-malayalam/media/media_files/uploads/2022/07/WhatsApp-Image-2022-07-06-at-11.59.00-AM.jpeg)
ഒറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ താരമാണ് ദിനേഷ് കാര്‍ത്തിക്ക്. ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവും ആദ്യ അര്‍ധസെഞ്ചുറിയുമെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ത്തിക്കിന് വ്യത്യസ്തമായ സമ്മാനമൊരുക്കിയിരിക്കുകയാണ് ആരാധകര്‍.
റുബിക്സ് ക്യൂബുകൊണ്ട് കാര്‍ത്തിക്കിന്റെ ചിത്രം ഉണ്ടാക്കിയിരിക്കുകയാണ് കുട്ടിയാരാധകര്‍. റുബിക്സ് ക്യൂബുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പൃഥ്വീഷ് കെ ഭട്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നിരവധി കുട്ടികള്‍ ചേര്‍ന്ന് റുബിക്സ് ക്യൂബുകൊണ്ട് കാര്‍ത്തിക്കിന്റെ ചിത്രം സാധ്യമാക്കുന്നത് കാണാം.
Very nice work prithvi . Highly impressive 🙂👍❤️ https://t.co/D6GxnlyEJA
— DK (@DineshKarthik) July 4, 2022
600 റുബിക്സ് ക്യൂബുകളാണ് കലാസൃഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് പൃഥ്വീഷ് ട്വീറ്റ് ചെയ്തു. ഒരുലക്ഷത്തോളം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. മാത്രമല്ല സാക്ഷാല്‍ ദിനേഷ് കാര്‍ത്തിക്ക് തന്നെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ആരാധകരുടെ പരിശ്രമത്തെ കാര്‍ത്തിക്ക് അഭിനന്ദിക്കുകയും ചെയ്തു.
Incredible work Prithveesh. Shows you're one of the biggest admirers of our beloved Dinesh Karthik Anna. You created this artwork just because he was captaining in a couple of practice matches shows you're a very good human being. 👌 https://t.co/BiG9uvx5yv
— Abhishek Ojha (@vicharabhio) July 4, 2022
കാര്‍ത്തിക്ക് മാത്രമല്ല വീഡിയോ കണ്ട പലരും പൃഥ്വീഷിനേയും കൂട്ടരേയും അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരം കലാസൃഷ്ടികള്‍ ചെയ്യുന്നത് തുടരണമെന്നാണ് നെറ്റിസണ്‍സിന്റെ പൊതുവായ അഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് കാര്‍ത്തിക്കായിരുന്നു. താരത്തിന്റെ നേതൃത്വത്തില്‍ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.