scorecardresearch

'എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?' ലീവല്ലാത്ത ദിവസങ്ങളിലെന്ന് മറുപടി; ജീവനക്കാരിയുടെ പണി പോയി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയാണു ഫോൺ വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി സംസാരിച്ചത്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയാണു ഫോൺ വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി സംസാരിച്ചത്

author-image
Trends Desk
New Update
Koyilandy Taluk hospital, viral audio clip, irresponsible reply to patient

ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അറിയാന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു ഫോണ്‍ വിളിച്ചയാളോട് നിരുത്തരവാദപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ നടപടി. കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെയാണു പിരിച്ചുവിട്ടത്.

Advertisment

'എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയാ ഉണ്ടാവുക എന്നറിയാന്‍ വേണ്ടിയായിരുന്നു?' എന്ന് അന്വേഷിച്ച സ്ത്രീയോട് 'എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും' എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.

സംശയം മാറാതെ 'ഏതൊക്കെ ദിവസങ്ങളിലാണ് ഉണ്ടാവുക, ഇന്ന് ഉണ്ടാവുമോ എന്ന്' ഫോണ്‍ വിളിച്ചയാള്‍ വീണ്ടും ചോദിച്ചപ്പോള്‍ 'ഡോക്ടര്‍ ലീവ് അല്ലാത്ത ദിവസങ്ങളിലൊക്കെ ഉണ്ടാവും' എന്ന മറുപടി ജീവനക്കാരിപൗരുഷമായി ആവര്‍ത്തിക്കുകയായിരുന്നു.

ഇന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ഇന്നുണ്ടോ എന്ന് 2630142 എന്ന നമ്പറില്‍ വിളിച്ചുനോക്ക്' എന്നു പറഞ്ഞ് ജീവനക്കാരി ഫോണ്‍ കട്ട് ചെയതു.

Advertisment

Also Read: ‘ക്ലാസിക്കല്‍ അറബിക് കുത്ത്’; വിജയിയേക്കാള്‍ കൊള്ളാമെന്ന് കമന്റ്; വീഡിയോ

ഇതിന്റെ ഓഡിയോ ക്ലിപ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഉടന്‍ 'താലൂക്ക് ഹോസ്പിറ്റല്‍ കൊയിലാണ്ടി' എന്നു ജീവനക്കാരി പറയുന്നത് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.

ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണു സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. സംഭവത്തില്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നാണു ജീവനക്കാരിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.

Viral Hospital Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: