അടുത്തിടെ ഏറ്റവുമധികം വൈറലായ ഗാനങ്ങളിലൊന്നാണ് ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’. ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ പ്രമുഖരടക്കമുള്ളവര്‍ ചുവടുകളുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. പൂജ ഹെഗ്ദെ, സാമന്ത തുടങ്ങിയവരെല്ലാം പാട്ടിനൊപ്പം രസകരമായ ചുവടുകള്‍ വച്ചവരില്‍ ഉള്‍പ്പെടുന്നു.
എല്ലാവരും ഗാനത്തിലുള്ള അതേ ചുവടുകള്‍ ആവര്‍ത്തിച്ചപ്പോള്‍ വ്യത്യസ്തമായ ഒന്നുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി കീര്‍ത്തന. അറബിക് കുത്തിന്റെ ചുവടുകളും ക്ലാസിക്കല്‍ നൃത്തവും സംയോജിപ്പിച്ചാണ് ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വീഡിയോയ്ക്ക് കമന്റുകളില്‍ കയ്യടി മാത്രമാണ് ലഭിച്ചിരിക്കുന്നത്.
പാശ്ചാത്യ ശൈലിയിലുള്ള ഗാനത്തിന് ഭരതനാട്യത്തിന്റെ ചുവടുകള്‍ ചേര്‍ത്തിരിക്കുന്നത് മനോഹരമായിട്ടുണ്ടെന്നാണ് ഒരാളുടെ അഭിപ്രായം. വിജയിയുടെ ചുവടുകളേക്കാള്‍ മികച്ചു നിന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്തായാലും അറബിക് കുത്തിന്റെ പുതിയ വേര്‍ഷനും വലിയ സ്വീകാര്യതയാണ് നെറ്റിസണ്‍സ് നല്‍കിയിരിക്കുന്നത്.
Also Read: ‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ലീവല്ലാത്ത ദിവസങ്ങളിലെന്ന് മറുപടി; ജീവനക്കാരിയുടെ പണി പോയി