scorecardresearch

അന്ന് ഇന്ദിര, ഇന്ന് രാഹുലും പ്രിയങ്കയും; ചരിത്രം ഓർമ്മിപ്പിച്ചു ഉമ്മൻ ചാണ്ടി

'തകർന്ന വഴികൾ താണ്ടി അന്ന് ആനപ്പുറത്ത് ബെല്‍ച്ചിയിലെത്തിയ ഇന്ദിര; ഇന്ന് വിലക്കുകൾ മറികടന്ന് ഹാഥ്റസിലെത്തിയ കൊച്ചുമക്കൾ'

'തകർന്ന വഴികൾ താണ്ടി അന്ന് ആനപ്പുറത്ത് ബെല്‍ച്ചിയിലെത്തിയ ഇന്ദിര; ഇന്ന് വിലക്കുകൾ മറികടന്ന് ഹാഥ്റസിലെത്തിയ കൊച്ചുമക്കൾ'

author-image
WebDesk
New Update
"Rahul Gandhi, രാഹുൽ ഗാന്ധി, Hathras Rape Case, ഹത്രാസ് പീഡനക്കേസ്, Rahul Congress, കോൺഗ്രസ് രാഹുൽ ഗാന്ധി, oommen chandy, ഉമ്മൻ ചാണ്ടി, indira gandhi, ഇന്ദിര ഗാന്ധി, IE Malayalam, ഐഇ മലയാളം,

യുപിയിലെ ഹാഥ്റസിൽ ക്രൂരപീഢനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സന്ദർശിച്ചതിന് പിറകെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള മറ്റൊരു സമാന സാഹചര്യത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.

Advertisment

1977ല്‍ ബീഹാറിലെ പട്നയ്ക്ക് സമീപം ബെല്‍ച്ചിയില്‍ നടന്ന ദലിത് കൂട്ടക്കൊലയ്ക്ക് പിറകെ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ചാണ് ഉമ്മൻ ചാണ്ടി തന്റെ ട്വീറ്റിൽ പറയുന്നത്.

Advertisment

വെള്ളപ്പൊക്കത്തെത്തുടർന്ന് അന്ന് ബെൽച്ചിയിലേക്കുള്ള ഗതാഗത മാർഗങ്ങൾ തകർന്നു പോയിരുന്നു. ഇതേത്തുടർന്ന് ട്രെയിനിലും ജീപ്പിലും ട്രാക്ടറിലും എല്ലാത്തിനുമൊടുവിൽ ആനപ്പുറത്തും കയറിയാണ് ഇന്ദിരാ ഗാന്ധി ആ ഗ്രാമത്തിലെത്തിയത്. ഗ്രാമവാസികൾ ഇന്ന് അവരെ മുദ്രാവാക്യങ്ങൾ വിളിച്ച് സ്വീകരിച്ചാനയിക്കുകയായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More:ഹാഥ്‌റസ് യുവതിയുടെ കുടുംബത്തോടൊപ്പം പ്രിയങ്കയും രാഹുലും- ചിത്രങ്ങൾ

രാഹുലും പ്രിയങ്കയും ഹാത്രാസിലെത്തുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയാണ് അവർ ഇപ്പോൾ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അവരുടെ വരവ് ചരിത്രത്തിൽ തന്നെ ആവർത്തിക്കുന്ന ഒരു പ്രവൃത്തിയാണ്.

"അരറൊട്ടി തിന്നും ഇന്ദിരയെ തിരികെ കൊണ്ടുവരും എന്ന് അന്ന് അവിടെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇപ്പോൾ ഇന്ദിരയുടെ കൊച്ചുമക്കൾ ഹാഥ്റസിലെത്തി. ദലിത് അഭിമാനം ഒരിക്കലും പണയം വയ്ക്കില്ല," ഉമ്മൻ ചാണ്ടി കുറിച്ചു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: