scorecardresearch

വരന്‍ കല്യാണ പന്തലില്‍ ഇരുന്ന് പബ്ജി കളിച്ചു, അമ്പരന്ന് വധു-വീഡിയോ

തന്നെ ശ്രദ്ധിക്കാതെ മൊബൈലില്‍ ലയിച്ചിരിക്കുന്ന ഭര്‍ത്താവിനെ നോക്കി നവവധു അമ്പരപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

തന്നെ ശ്രദ്ധിക്കാതെ മൊബൈലില്‍ ലയിച്ചിരിക്കുന്ന ഭര്‍ത്താവിനെ നോക്കി നവവധു അമ്പരപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

author-image
Trends Desk
New Update
Bride, Groom, PubG, Game, Wedding, iemalayalam

പബ്ജിയെ കുറിച്ച് ഞെട്ടിക്കുന്ന തരത്തില്‍ പല വാര്‍ത്തകളും കേട്ടിട്ടുണ്ട്. കുട്ടികളഉടെ പഠനത്തെ വരെ പബ്ജി ബാധിക്കാന്‍ തുടങ്ങിയ അവസ്ഥയുണ്ട്. പലയിടങ്ങളിലും ഈ ഗെയിം നിരോധിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിവാഹ പന്തലില്‍ ഇരുന്ന പബ്ജി കളിക്കുന്ന വരന്റെയും അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കുന്ന വധുവിന്റേയും ദൃശ്യങ്ങളാണ്.

Read More: പബ്ജി കളിച്ച പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Advertisment

തന്നെ ശ്രദ്ധിക്കാതെ മൊബൈലില്‍ ലയിച്ചിരിക്കുന്ന ഭര്‍ത്താവിനെ നോക്കി നവവധു അമ്പരപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. കല്യാണപ്പന്തലിലെ പ്രത്യേക ഇരിപ്പിടത്തില്‍ നവവധുവിനൊപ്പം ഇരുന്നാണ് കല്യാണച്ചെറുക്കന്‍ പബ്ജി കളിക്കുന്നത്.

ഗെയിമിനിടയില്‍ ആരോ നല്‍കിയ സമ്മാനപ്പൊതി വരന്‍ തട്ടിത്തെറിപ്പിക്കുന്നത് കാണാം. തന്റെ ഗെയിം കളി തടസപ്പെടുത്തുന്നതിലെ നീരസം മുഖത്ത് വ്യക്തമാണ്. ഇതിനിടയില്‍ നിസഹായ അവസ്ഥയില്‍ നവവധു ചെറുക്കന്റെ മൊബൈലിലേക്കും മുഖത്തേക്കും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇത് ടിക്ടോക് വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണോയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Read More:മോദി പറഞ്ഞ 'പബ്‌ജി', യുവ ഇന്ത്യയുടെ പുതിയ ലഹരി

Advertisment

കൊറിയന്‍ നിര്‍മിത ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ആ സ്വീകാര്യത ഒരു ലഹരിയായി മാറുകയായിരുന്നു. ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് മാനസിക പ്രശ്നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗെയിമിന് ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Bride Game Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: