scorecardresearch

ആക്രമിക്കാനെത്തിയ നായയിൽ നിന്ന് കുട്ടിയെ രക്ഷിച്ച് പൂച്ച; കയ്യടിക്കെടാ!

Cat saved girl from dog attack: റോഡിനരികിലായി നിന്ന് സൈക്കിൾ ചവിട്ടുകയായിരുന്നു ഒരു പെൺകുട്ടി. ഈ സമയമാണ് കുട്ടിയുടെ സൈക്കിളിന് ചുറ്റും വട്ടമിട്ടുകൊണ്ട് ഒരു നായ എത്തിയത്.

Cat saved girl from dog attack: റോഡിനരികിലായി നിന്ന് സൈക്കിൾ ചവിട്ടുകയായിരുന്നു ഒരു പെൺകുട്ടി. ഈ സമയമാണ് കുട്ടിയുടെ സൈക്കിളിന് ചുറ്റും വട്ടമിട്ടുകൊണ്ട് ഒരു നായ എത്തിയത്.

author-image
Trends Desk
New Update
Cat saved girl from dog attack

Screegrab

പൂച്ച സാറിന്റെ വീര കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഒരു പെൺകുട്ടിയെ ആക്രമിക്കാനായി ഓടിച്ചിടുകയാണ് നായ. ഈ സമയം മറ്റ് മനുഷ്യർ കുട്ടിക്കൊപ്പമുണ്ട്. എന്നാൽ ഇവർക്ക് ആർക്കും കുട്ടിയെ രക്ഷിക്കാനാവുന്നില്ല. ഈ സമയമാണ് പൂച്ച സാറിന്റെ മാസ് എൻട്രി. 

Advertisment

റോഡിനരികിലായി നിന്ന് സൈക്കിൾ ചവിട്ടുകയായിരുന്നു ഒരു പെൺകുട്ടി. ഈ സമയമാണ് കുട്ടിയുടെ സൈക്കിളിന് ചുറ്റും വട്ടമിട്ടുകൊണ്ട് ഒരു നായ എത്തിയത്. ടൂവിലറിൽ എത്തിയ രണ്ട് പേർ നായയിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവർക്ക് അതിന് സാധിക്കുന്നില്ല.

Also Read: 'ചന്ദ്രക്ക് ഒരു പുതിയ തുണ'; വൈറലായി ബാറ്റ്മാന്റെ എൻട്രി

സൈക്കിൾ താഴെയിട്ട് ഓടിയ കുട്ടിയെ കടിക്കാനായി നായ അടുത്തെത്തിയപ്പോഴേക്കും പൂച്ച ഓടിയെത്തി. നായയ്ക്ക് നേരെ സർവ ശക്തിയും എടുത്ത് അലറി പേടിപ്പിച്ച് പൂച്ച സാർ പെൺകുട്ടിയെ രക്ഷിച്ചു. എവിടെയാണ് ഈ സംഭവം എന്ന് വ്യക്തമല്ല. പൂച്ചയുടെ ഈ ധീരത ഇന്റർനെറ്റിൽ വൈറലാണ്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട് പൂച്ച സാറിന്റെ ഫാൻസ് ആയി മാറിയത്. നായയുടെ നേർക്ക് ചാടിയാണ് പൂച്ചയുടെ ആക്രമണം. 

Also Read: ബീഫ് ഫ്രൈക്ക് മുകളിലേക്ക് എന്താണ് ഒഴിക്കുന്നത്? ഓണത്തിന് ഈ കോംബോ ഒരു വികാരമാണത്രെ!

Advertisment

കടുവയുടെ DNA അല്ലെ.. അപ്പോൾ ലേശം ചങ്കൂറ്റം ആവാം എന്നാണ് ലൈക്കുകൾ വാരിക്കൂട്ടിയ കമന്റുകളിൽ ഒന്ന്. മറുവശത്തു നില്കുന്നവൻ എത്ര വലിയ ശക്തി ഉള്ളവൻ ആയാലും അവനെ ഏതിർക്കണം എന്ന് നമ്മള് മനസ്സിൽ വിചാരിച്ചാൽ അവനെക്കാൾ വലിയ ശക്തി നമുക്ക് വരും, ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. പൂച്ചയ്ക്ക് ആ കൊച്ചു മോള് അത്രയും പ്രിയപ്പെട്ടതായത് കൊണ്ടാണ് അത് രക്ഷിക്കാൻ ഓടിയെത്തിയത് എന്ന് പറയുന്നവരും ഉണ്ട്.

Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: