scorecardresearch

ക്ലാസ് റൂമിൽ ഡാൻസുമായി അധ്യാപികയും കുട്ടികളും; ടീച്ചറായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽമീഡിയ

ആശ ഭോസ്ലെയും ഷംഷാദ് ബീഗവും ചേർന്ന് പാടിയ 'കജ്‌റ മൊഹബ്ബത്ത് വാല" എന്ന ഹിറ്റ് ഗാനത്തിനാണ് കുട്ടികൾക്കൊപ്പം ടീച്ചർ ചുവടുവെക്കുന്നത്

ആശ ഭോസ്ലെയും ഷംഷാദ് ബീഗവും ചേർന്ന് പാടിയ 'കജ്‌റ മൊഹബ്ബത്ത് വാല" എന്ന ഹിറ്റ് ഗാനത്തിനാണ് കുട്ടികൾക്കൊപ്പം ടീച്ചർ ചുവടുവെക്കുന്നത്

author-image
Trends Desk
New Update
delhi teacher, dance video

സ്‌കൂളിൽ നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ചിലവഴിക്കുന്ന സമയം, പഠനത്തിനപ്പുറമുള്ള രസകരമായ നിമിഷങ്ങൾ, ഇവയൊക്കെ പലപ്പോഴും നമ്മുടെ ഏറ്റവും അമൂല്യമായ ബാല്യകാല ഓർമ്മകളായി മാറാറുണ്ട്. ഇപ്പോഴിതാ, തന്റെ വിദ്യാർത്ഥികൾക്ക്, അവരോടൊപ്പം ക്ലാസ് റൂമിൽ ചുവടുവെച്ച് നല്ലൊരോർമ സമ്മാനിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു അധ്യാപിക.

Advertisment

ഡൽഹി സർക്കാർ സ്‌കൂളിലെ അധ്യാപികയായ മനു ഗുലാത്തിയാണ് തന്റെ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ് റൂമിൽ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമ്മർ ക്യാമ്പിന്റെ അവസാന ദിവസം എടുത്ത വീഡിയോ മനു ഗുലാത്തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ആശ ഭോസ്ലെയും ഷംഷാദ് ബീഗവും ചേർന്ന് പാടിയ 'കജ്‌റ മൊഹബ്ബത്ത് വാല" എന്ന ഹിറ്റ് ഗാനത്തിനാണ് കുട്ടികൾക്കൊപ്പം ടീച്ചർ ചുവടുവെക്കുന്നത്.

ടീച്ചർ ചുരിദാറിലും കുട്ടികൾ സ്‌കൂൾ യൂണിഫോം ധരിച്ചുമാണ് ഡാൻസ്. ആദ്യം ടീച്ചർക്ക് മുന്നിൽ അണിനിരക്കുന്ന കുട്ടികൾ ഓരോരുത്തരായി പിന്നിലേക്ക് വന്ന് ടീച്ചർക്ക് ചുറ്റും നിന്ന് കളിക്കുന്നത് കാണാം. ഇടയ്ക്ക് ടീച്ചർ ഇങ്ങനെ കളിക്കൂ എന്ന് ഒരു കുട്ടി പറഞ്ഞു കൊടുക്കുന്നതും കാണാം.

Advertisment

സോഷ്യൽ മീഡിയയിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. അധ്യാപികയും വിദ്യാർത്ഥികളും തമ്മില്ലുള്ള ബന്ധത്തെ അഭിനന്ദിച്ച് നിരവധിപേരാണ് കമന് ചെയ്യുന്നത്.

Also Read: ‘ക്ലാസിക്കല്‍ അറബിക് കുത്ത്’; വിജയിയേക്കാള്‍ കൊള്ളാമെന്ന് കമന്റ്; വീഡിയോ

Dance Teacher

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: