/indian-express-malayalam/media/media_files/uploads/2020/07/ahaana-4.jpg)
‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ‘സ്റ്റോറി’ വലിയ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്ന സ്റ്റോറിയില്‍, സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനായുള്ള ശ്രമമാണ് ലോക്ക്ഡൗണ്‍ എന്നാണ് അഹാന പറയാതെ പറഞ്ഞത് എന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബർ ആക്രണവും നടന്നു.
ഈ വിഷയത്തില്‍ അഹാന നേരിട്ട് ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന പേരിൽ ഒരു യൂട്യൂബ് വീഡിയോ റിലീസ് ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു.
എന്നാൽ വളരെ മാന്യമായി വിമർശിച്ചവർക്കു പോലും അഹാന കൃത്യമായ മറുപടി നൽകുകയോ വിശദീകരിക്കാൻ തയ്യാറാകുകയോ ചെയ്തില്ല എന്ന വിമർശനങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. സമൂഹവ്യാപനത്തെ ചെറുക്കാനായി അഹാന ചെയ്ത വീഡിയോയ്ക്ക് താഴെ മിഷബ് എന്ന ഹാൻഡിലിൽ നിന്നും ഒരാൾ നൽകിയ കമന്റ് ഇങ്ങനെ.
"കുറച്ചു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ നിങ്ങൾ​ പറഞ്ഞത് സർക്കാർ ഈ മഹാമാരിയെ രാഷ്ട്രീയവത്കരിക്കുകയാണ് എന്നായിരുന്നു. സ്വർണക്കടത്ത് അഴിമതി മറച്ചുവയ്ക്കാനാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് എന്നായിരുന്നു. ഇപ്പോൾ നിങ്ങൾ പറയുന്നു, കോവിഡ് വ്യാപനം രൂക്ഷമാകുന്നു ഇത് സമൂഹവ്യാപനത്തിന് ഇടയാക്കും എന്ന്. ഇതേ സർക്കാരിന് വേണ്ടി നിങ്ങൾ വീഡിയോ ചെയ്യുന്നു. സൈബർ ആക്രമണത്തിനെതിരായ നിങ്ങളുടെ വീഡിയോ നല്ലതായിരുന്നു. നിങ്ങൾ ആക്രമിക്കപ്പെട്ടത് വളരെ ദുഃഖകരമാണ്. എന്നാൽ ലോക്ക്ഡൌണിനെ കുറിച്ച് നിങ്ങൾ നടത്തിയ പ്രസ്താവന തെറ്റായതുകൊണ്ടാണ് നിങ്ങൾ സൈബർ ബുള്ളിയിങ് നേരിട്ടത് എന്നാണ് എന്റെ അഭിപ്രായം. നിങ്ങളെ പോലൊരു സെലിബ്രിറ്റി ഇത്തരം കാര്യങ്ങൾ​ ചെയ്യുമ്പോൾ​ രണ്ടുതവണ ചിന്തിക്കണം. സ്വന്തം തെറ്റ് മറച്ചുവയ്ക്കുന്നതിന് പകരം ആ തെറ്റ് അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്," എന്നതായിരുന്നു മിഷബിന്റെ കമന്റ്.
A short story.
അഹാനാ കൃഷ്ണയുടെ ഫാൻസ് ഒക്കെ എവടെ!? ഇവര്‍ റേപ്പ് പോലത്തെ ഒരു വിഷയത്തെ ഒക്കെ എത്ര എളുപ്പത്തിൽ ആണ് നിസാരവത്കരിക്കുന്നത്. മാപ്പ് പറയാതെ സ്റ്റോറിയും ഡിലീറ്റ് ചെയ്തു ഓടിയിട്ടുണ്ട് എനിവെ. pic.twitter.com/IE9ICtrzDu— ജോയൽമോൻ (@joelumon) July 25, 2020
എന്നാൽ മിഷബിന്റെ കമന്റിൽ നിന്ന് "സൈബർ ആക്രമണത്തിനെതിരായ നിങ്ങളുടെ വീഡിയോ നല്ലതായിരുന്നു. നിങ്ങൾ ആക്രമിക്കപ്പെട്ടത് വളരെ ദുഃഖകരമാണ്. എന്നാൽ ലോക്ക്ഡൌണിനെ കുറിച്ച് നിങ്ങൾ നടത്തിയ പ്രസ്താവന തെറ്റായതുകൊണ്ടാണ് നിങ്ങൾ സൈബർ ബുള്ളിയിങ് നേരിട്ടത് എന്നാണ് എന്റെ അഭിപ്രായം. നിങ്ങളെ പോലൊരു സെലിബ്രിറ്റി ഇത്തരം കാര്യങ്ങൾ​ ചെയ്യുമ്പോൾ​ രണ്ടുതവണ ചിന്തിക്കണം," ഇത്രയും ഭാഗം മാത്രം കോപ്പി ചെയ്ത് "വസ്ത്രധാരണമാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടാൻ കാരണം," എന്നു പറയുന്നത് പോലെയല്ലേ നിങ്ങളുടെ കമന്റ് എന്ന് ചോദിച്ച് അഹാന പരസ്യമായി പോസ്റ്റിട്ടിരുന്നു.
എന്നാൽ സൈബർ ആക്രമണത്തിനെതിരെ സംസാരിച്ച അതേ വ്യക്തി തന്റെ കമന്റിൽ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് ബാക്കി ഡിലീറ്റ് ചെയ്ത്, തനിക്കെതിരെ എഴുതിയ വാക്കുകൾ, അവരുടെ 1.9 മില്ല്യൺ ഫോളോവേഴ്സിന്റെ മുന്നിൽ തന്നെ സൈബർ ബുള്ളിയിങ് ചെയ്തതിന് തുല്യമല്ലേ എന്നാണ് മിഷബിന്റെ ചോദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.