/indian-express-malayalam/media/media_files/uploads/2023/06/Pre-wedding-shoot.png)
Source/ Twitter
പലരും തങ്ങളുടെ പങ്കാളികൾക്കൊപ്പം വിവാഹത്തിനു മുൻപ് രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ പകർത്താറുണ്ട്. പങ്കാളിയുമായുള്ള പ്രണയ നിമിഷങ്ങൾ നിറഞ്ഞ ചിത്രങ്ങൾ ചിലർ പകർത്തുമ്പോൾ മറ്റു ചിലർ വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്താറുണ്ട്. അത്തരത്തിലൊന്നായിരുന്നു മാധ്യമപ്രവർത്തകരായ അഞ്ജലിയുടെ അവനീതിന്റെയും സേവ് ദി ഡേറ്റ് വീഡിയോ. ഗോത്ര വിഭാഗത്തിന്റെ എല്ലാ വിധത്തിലുള്ള സംസ്കാരവും ഒപ്പിയെടുത്ത വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.
തങ്ങളുടെ പ്രീ- വെഡ്ഡിങ്ങ് ഫൊട്ടൊഷൂട്ടിൽ പാമ്പിനെയും ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത പങ്കാളികളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേൾക്കുമ്പോൾ പേടിയും കൗതുവും തോന്നിയേക്കാം പക്ഷെ പാമ്പു കാരണമാണ് തങ്ങൾ പ്രണയത്തിലായതെന്നാണ് ഇവർ പറയുന്നത്. ചിത്രങ്ങൾ സീരീസ് രൂപത്തിൽ പങ്കുവച്ചത് വിവേക് എന്ന ട്വീറ്റർ അക്കൗണ്ടിൽ നിന്നാണ്.
Pre Wedding Photoshoot ❤️
— vi (@oyevivekk) May 27, 2023
A Thread: 🧵 pic.twitter.com/8vXpgTRMNK
— vi (@oyevivekk) May 27, 2023
— vi (@oyevivekk) May 27, 2023
വീടിനു പുറത്തേയ്ക്കിറങ്ങുന്ന പെൺകുട്ടി ഒരു പാമ്പിനെ കാണുന്നിടത്തു നിന്നാണ് ഷൂട്ട് ആരംഭിക്കുന്നത്. സഹായത്തിനായി റെസ്ക്യൂ ടീമിലെ രണ്ടു യുവാക്കളെത്തുന്നു.
ഒരു വടി ഉപയോഗിച്ച് പാമ്പിനെ മാറ്റുകയാണ് ഒരു യുവാവ്. ശേഷം ഒരു പെട്ടിയിലേക്ക് പാമ്പിനെയാക്കുന്നു. തിരിച്ചു പോകാൻ സമയത്ത് തന്നെ ഫോൺ ചെയ്യണമെന്ന് അയാൾ പെൺകുട്ടിയോട് പറയുന്നതായി ചിത്രത്തിൽ കാണാം.
രണ്ടു പേരും ഫോണിൽ സംസാരിക്കുന്നതും തുടർന്ന് പ്രണയത്തിലാകുന്നതും ചിത്രങ്ങളിലുണ്ട്. ഇരുവരും കൈക്കോർത്ത് നടന്നു നീങ്ങുമ്പോൾ പാമ്പ് ഇവരെ നോക്കി നിൽക്കുന്നതാണ് അവസാനത്തെ ചിത്രം.
ഞാൻ ട്വിറ്ററിൽ കണ്ടത്തിൽ വച്ച് ഏറ്റവും നല്ല കാര്യമാണിത്, വളരെ ക്രിയേറ്റീവായ ഷൂട്ട് തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us