scorecardresearch

ഇന്ത്യൻ ലൈസൻസിൽ വാഹനം ഓടിക്കാൻ അനുമതിയുള്ള രാജ്യങ്ങൾ

ഇന്ത്യൻ പൗരന്മാർക്ക്, ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമില്ലാതെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി നൽകുന്ന രാജ്യങ്ങൾ

ഇന്ത്യൻ പൗരന്മാർക്ക്, ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമില്ലാതെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി നൽകുന്ന രാജ്യങ്ങൾ

author-image
Trends Desk
New Update
Driving licence

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് കാനഡയിൽ 60 ദിവസം വരെ സാധുതയുണ്ട് (ചിത്രം: ഫ്രിപിക്)

വിനോദ സഞ്ചാരത്തിനോ മറ്റു ആവശ്യങ്ങൾക്കോ വിദേശ രാജ്യങ്ങളിൽ എത്തിയാൽ ആ രാജ്യത്ത് വാഹനം ഓടിക്കാൻ പറ്റുമോ എന്നകാര്യം പലർക്കും അറിയില്ല. എന്നാൽ, അന്താരാഷ്‌ട്ര ഡ്രൈവിംഗ് പെർമിറ്റ് ഇല്ലാതെ പോലും സാധുവായ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച്, വിദേശ റോഡുകളിൽ കാറുകൾ ഓടിക്കാൻ നിരവധി രാജ്യങ്ങൾ ഇന്ത്യക്കാരെ അനുവദിക്കുന്നുണ്ട്. 

Advertisment

പല രാജ്യങ്ങളും ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ആംഗീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ, ഇന്ത്യൻ പൗരന്മാർക്ക് ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) ആവശ്യമില്ലാതെ വാഹനമോടിക്കാൻ അനുവദം നൽകുന്നു. എന്നാൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുതയും നിർദ്ദിഷ്ട ആവശ്യകതകളും ഓരോ രാജ്യത്തിനും വ്യത്യാസപ്പെടാം.

ചില രാജ്യങ്ങളിൽ ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) ആവശ്യപ്പെടുമ്പോൾ, മറ്റുരാജ്യങ്ങൾ ഇന്ത്യൻ ഡ്രൈവർമാരെ അവരുടെ നേറ്റീവ് പെർമിറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കുന്നു.

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് സാധുതയുള്ള ചില രാജ്യങ്ങൾ ഇതാ

  1. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ): യുഎസ്എയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും, ഇന്ത്യൻ ഡ്രൈവർമാർക്ക് അവരുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വാടകയ്ക്കെടുത്ത കാറുകൾ ഓടിക്കാൻ അനുമതി നൽകുന്നു. ലൈസൻസ് സാധുതയുള്ളതും ഇംഗ്ലീഷിലുള്ളതുമായിരിക്കണം. കൂടാതെ  I-94 ഫോം കൈവശം ഉണ്ടായിരിക്കണം.
    2. മലേഷ്യ: മലേഷ്യൻ റോഡുകളിൽ വാഹനമോടിക്കാൻ,  ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിലോ മലായിലോ ആയിരിക്കണം. കൂടാതെ ഇഷ്യൂ ചെയ്യുന്ന അതോറിറ്റിയോ മലേഷ്യയിലെ ഇന്ത്യൻ എംബസിയോ പരിശോധിച്ച് ഉറപ്പുവരുത്തണം. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസും മലേഷ്യയിൽ ഉപയോഗിക്കാം.
    3. ജർമ്മനി: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ആറ് മാസം വരെ ജർമ്മനിയിൽ വാഹനം ഓടിക്കാം. എന്നാൽ, ലൈസൻസിൻ്റെ ജർമ്മൻ വിവർത്തനം ചെയ്ത പകർപ്പും, അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റും കരുതുന്നത് നല്ലതാണ്.
    4. ഓസ്‌ട്രേലിയ: ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ റീജിയൻ, നോർത്തേൺ റീജിയൻ എന്നിവിടങ്ങളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് മൂന്ന് മാസം വരെ സാധുതയുണ്ട്. ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം.
    5. യുണൈറ്റഡ് കിംഗ്ഡം: ഇന്ത്യൻ ഡ്രൈവിംഗ് ലൈസസിന് ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഒരു വർഷം വരെ സാധുതയുണ്ട്. എന്നാൽ, ചില പ്രത്യേക വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് അനുമതി.
    6. ന്യൂസിലാൻഡ്: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന്, ഒരു വർഷം വരെ ന്യൂസിലാൻഡിൽ സാധുതയുണ്ട്. എന്നാൽ വാഹനം ഓടിക്കാൻ വ്യക്തകൾക്ക് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. ലൈസൻസ് ഇംഗ്ലീഷിലോ ന്യൂസിലാൻഡ് ട്രാൻസ്പോർട്ട് ഏജൻസി അംഗീകരിച്ച വിവർത്തനം ചെയ്ത പകർപ്പിലോ ആയിരിക്കണം.
    7. സ്വിറ്റ്സർലൻഡ്: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് സ്വിറ്റ്സർലൻഡിൽ ഒരു വർഷം വരെ സാധുതയുണ്ട്. ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണം.
    8. ദക്ഷിണാഫ്രിക്ക: ഇംഗ്ലീഷിലുള്ള ലൈസൻസിൽ ഫോട്ടോയും ഒപ്പും ഉണ്ടെങ്കിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് ദക്ഷിണാഫ്രിക്കയിൽ വാഹനം ഓടിക്കാം.
    9. സ്വീഡൻ: ഇംഗ്ലീഷ്, സ്വീഡിഷ്, ജർമ്മൻ, ഫ്രഞ്ച് അല്ലെങ്കിൽ നോർവീജിയൻ ഭാഷകളിൽ ഉള്ളതും സാധുതയുള്ളതോ അംഗീകൃതമായതോ ആയ ഐഡിയോ ഉള്ളതാണെങ്കിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് സ്വീഡനിൽ ഒരു വർഷം വരെ സാധുതയുണ്ട്.
    10. സിംഗപ്പൂർ: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് സിംഗപ്പൂരിൽ 12 മാസം വരെ സാധുതയുണ്ട്. ലൈസൻസ് ഇംഗ്ലീഷിലോ, ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതതോ ആയിരിക്കണം.
    11. ഹോങ്കോംഗ്: ഒരു വർഷം വരെ, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഹോങ്കോങ്ങിൽ സാധുതയുണ്ട്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസും ഹോങ്കോങ്ങിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
    12. സ്‌പെയിൻ: സ്‌പെയിനിൽ റെസിഡൻസി രജിസ്റ്റർ ചെയ്തതാൽ, ആറ് മാസം വരെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് സ്‌പെയിനിൽ സാധുതയുണ്ട്. ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം കൂടാതെ അംഗീകൃത ഐഡി പ്രൂഫും ആവശ്യമാണ്.
    13. കാനഡ: ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾക്ക് കാനഡയിൽ 60 ദിവസം വരെ സാധുതയുണ്ട്, അതിനുശേഷം വാഹനം ഓടിക്കണമൊങ്കിൽ കനേഡിയൻ ലൈസൻസ് ആവശ്യമാണ്.

    Check out More Stories Here 

Advertisment
International Driving License

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: