/indian-express-malayalam/media/media_files/uploads/2021/09/troll.jpg)
"ഒരു ആൺകുട്ടിക്ക് ഇടാനുള്ള മലയാളം പേര് വേണം.. വെളിച്ചം നൽകുന്നവൻ എന്നൊക്കെയാ മീനിങ് പ്രതീക്ഷിക്കുന്നത്.. ഉദാഹരണം ചിരാത്..," കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പോസ്റ്റാണിത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ആഗോള മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു.
ഈ പോസ്റ്റിൽ വൈറലാകാൻ മാത്രം എന്താണ് ഉള്ളതെന്ന് വിചാരിക്കണ്ട, പോസ്റ്റിനെ വൈറലാക്കിയത് അതിനു ലഭിച്ച കമന്റുകളാണ്. വെളിച്ചം എന്ന അർത്ഥം വരുന്ന മലയാളം പേര് ചോദിച്ചതിനു മലയാളികൾ രസകരമായ നിരവധി പേരുകളാണ് നൽകിയത്. പോസ്റ്റ് മുതലാളിക്ക് ആവശ്യത്തിനു പേര് ലഭിച്ചെന്ന് ഉറപ്പാക്കാനും പലരും മറന്നിട്ടില്ല. ഒന്നിലധികം പേരുകളാണ് പലരും നിർദേശിച്ചത്.
'പന്തം കുമാർ', 'ബൾബേഷ്', 'ലൈറ്റ് എമിറ്റിങ് ഡയോഡ്', 'വെളിച്ചപ്പാട്', 'തോമസ് ആലുവ എഡിസൺ'. 'ലൈറ്റർ', 'റാന്തലേഷ്' എന്നിങ്ങനെ പോകുന്നു പേരുകൾ. വൈറലായ സ്ക്രീൻഷോട്ട് എഴുത്തുകാരി അനിത നായർ ഉൾപ്പടെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. എൻ.എസ് മാധവൻ ഉൾപ്പടെയുള്ളവർ പോസ്റ്റിനു കമന്റ് ചെയ്തിട്ടുണ്ട്.
I don't know when I laughed as much#whatsappfun#malayalam#malayaliwitpic.twitter.com/E3r47f0rB6
— anita nair (@anitanairauthor) September 22, 2021
നിരവധി ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളിലൂടെയും വൈറൽ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിനടിയിലും നിരവധി പേരുകളാണ് നിർദേശിക്കപ്പെട്ടത്. 'തീക്കുട്ടൻ, ലൈറ്റൻ, തീപ്പൊരി നായർ, അഗ്നിമണി, റാന്തൽ മേനോൻ, ചൂട്ട്ജിത്ത്, ഫ്ളഡ്ലൈറ്റ്, ഫെർണാണ്ടസ്, പടക്കം ബഷീർ, ശുംഭൻ, പന്തം കുളത്തി സതീശൻ, മിന്നൽ മുരളി, ടോർച്ചു കുട്ടാപ്പി, മെഴുകുതിരി മനു, പൂത്തിരി സൈമണ്, നിലാവ് കുമാർ, നക്ഷത്രൻ, ജ്വാലേഷ്, കനലേഷ്, സ്പർക്കൻ, തീപ്പൊരി കണ്ണൻ' തുടങ്ങി ഒട്ടനവധി പേരുകളാണ് കമന്റുകളിലൂടെ നിർദേശിക്കപ്പെട്ടത്.
ഇതു കൂടാതെ മൂത്തകുട്ടിക്കും ഇളയകുട്ടിക്കും ഇടാനുള്ള വ്യത്യസ്ത പേരുകളും. ഇനി പെൺകുട്ടിയാണെങ്കിൽ ഇടാനുള്ള പേരുകളും വരെ ഓരോരുത്തർ നിർദേശിച്ചിട്ടുണ്ട്.
Also Read: കടലിൽ വീണ തെരുവു നായയെ സാഹസികമായി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.