scorecardresearch

'കറുപ്പ് താൻ എനക്ക് പുടിച്ച കളറ്'; കറുപ്പിൽ മുങ്ങി സോഷ്യൽ മീഡിയ, ട്രോളുകൾ കാണാം

കറുപ്പ് വിലക്കിൽ വൈറലായ ചില ട്രോളുകൾ കാണാം

കറുപ്പ് വിലക്കിൽ വൈറലായ ചില ട്രോളുകൾ കാണാം

author-image
Trends Desk
New Update
'കറുപ്പ് താൻ എനക്ക് പുടിച്ച കളറ്'; കറുപ്പിൽ മുങ്ങി സോഷ്യൽ മീഡിയ, ട്രോളുകൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക് എന്ന വാർത്തകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ആകെ കറുപ്പിൽ മുങ്ങിയിരിക്കുകയാണ്. ഒരുവശത്ത് കറുത്ത വസ്ത്രം ധരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധ സമരങ്ങളുടെയും മറ്റും ചിത്രങ്ങളാണെങ്കിൽ മറുവശത്ത് കറുപ്പ് നിരോധനത്തിനെതിരായ ട്രോളുകളാണ്.

Advertisment

സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയിരുന്നു. വേദിയിലേക്ക് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരുടെ മാസ്ക് ഊരിമാറ്റി പൊലീസ് വേറെ മാസ്ക് നൽകിയിരുന്നു. കൊച്ചിയിലും കോഴിക്കോടും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിലും ഇത് ആവർത്തിച്ചതോടെ സംഭവം വിവാദമായി. ഇതിനൊപ്പമാണ് ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഇന്ന് കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്നും ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വഴി തടയുന്നുവെന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രോളുകൾ നിറയുകയാണ്. വൈറലായ ചില ട്രോളുകൾ കാണാം.

Advertisment

Also Read: എങ്ങും ചാര്‍ലി തന്നെ താരം; പുതിയ കാവലാളുടെ പേരിടല്‍ ആഘോഷമാക്കി മംഗലാപുരം പൊലീസ്

Trolls Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: