scorecardresearch

ക്ലാസിലിരുന്ന് ഉറങ്ങുന്ന അധ്യാപികയ്ക്ക് വീശികൊടുക്കുന്ന വിദ്യാര്‍ത്ഥിനി; ഇന്റര്‍നെറ്റില്‍ കടുത്ത പ്രതിഷേധം

തന്റെ പ്രവൃത്തിയെ ന്യായീകരിച്ച അധ്യാപിക, സുഖമില്ലാത്തതിനാല്‍ കസേരയില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്

തന്റെ പ്രവൃത്തിയെ ന്യായീകരിച്ച അധ്യാപിക, സുഖമില്ലാത്തതിനാല്‍ കസേരയില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്

author-image
Trends Desk
New Update
student fan bihar teacher, viral video, ie malayalam

ക്ലാസ് സമയത്ത് കുട്ടികള്‍ ഉറങ്ങുന്നത് അസാധാരണമായ ഒന്നല്ല. എന്നാല്‍ അത് അധ്യാപകരുടെ കാര്യത്തിലാണങ്കിൽ അത്ര നല്ല കാര്യമല്ല. ബിഹാറില്‍നിന്നുള്ള ഇത്തരമൊരു വീഡിയോ നെറ്റിസണ്‍മാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.

Advertisment

അധ്യാപിക ക്ലാസിലിരുന്ന് ഉറങ്ങുന്നതു മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിനി വീശികൊടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വീഡിയോ കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത്.

ക്ലാസില്‍ ഒരു മൂലയ്ക്ക് കസേരയില്‍ ഇരുന്നുകൊണ്ട് ഗാഢമായി ഉറങ്ങുകയാണ് അധ്യാപിക. സമീപത്ത് നിന്നുകൊണ്ടാണ്, യൂണിഫോം ധരിച്ച കൊച്ചു പെണ്‍കുട്ടി വീശിക്കൊണ്ടിരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലെ തറയില്‍ അലസമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

കഥര്‍വ രാജ്‌കിയകൃത് പ്രാഥ്മിക് വിദ്യാലയ് എന്ന സ്‌കൂളിലാണു സംഭവമെന്നാണ് വീഡിയോയില്‍നിന്നു വ്യക്തമാവുന്നത്. സംഭവം ചിത്രീകരിച്ചയാള്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കു നടന്ന്, ചുവരിലെഴുതിയിരിക്കുന്ന സ്‌കൂളിന്റെ പേരില്‍ ഫോക്കസ് ചെയ്യുന്നിടത്താണ് ഹ്രസ്വ വീഡിയോ അവസാനിക്കുന്നത്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

വീഡിയോ പെട്ടെന്നു വൈറലാകുകയും ഓണ്‍ലൈനില്‍ വന്‍ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തു. നിരവധി പേര്‍ അധ്യാപികയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ട് അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തു.

ബബിത കുമാരി എന്ന അധ്യാപികയാണ് ദൃശ്യത്തിലുള്ളതെന്നാണു നവഭാരത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച അധ്യാപിക, സുഖമില്ലാത്തതിനാല്‍ കസേരയില്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് വിശദീകരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,
അധ്യാപികയ്‌ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല.

Also Read: കസവ് സാരിയുടുത്ത് നാട്ടിന്‍പുറത്തുകൂടി ‘ലോങ്ബോര്‍ഡിങ്’; കയ്യടിച്ച് നെറ്റിസണ്‍സ്

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: