ടാറിട്ട റോഡിലൂടെയുള്ള ലോങ്ബോര്ഡ് യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല, എന്നാല്‍ ആവേശകരമായ ഒന്നുമാണ്. വളരെ സ്മൂത്തായ റോഡിലൂടെ ഫ്രീയായി ലോങ്ബോര്ഡ് ചെയ്യാന്‍ അതറിയാവുന്ന ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ സാരിയുടുത്ത് റോഡിലൂടെ ലോങ്ബോര്ഡ് ചെയ്ത് നെറ്റിസണ്‍സിനെ ഞെട്ടിച്ചിരിക്കുയാണ് ഒരു യുവതി.
പരമ്പരാഗത കേരള കസവ് സാരി ധരിച്ചാണ് ലാരിസ എന്ന യുവതി റോഡിലൂടെ ലോങ്ബോര്ഡിങ് നടത്തിയത്. റോഡിലൂടെ പോകുന്ന വാഹനങ്ങളേയും യുവതി അഭിവാദ്യം ചെയ്യുന്നുണ്ട്. റോഡിന് ഇരുവശവും നിറഞ്ഞ് നില്ക്കുന്ന തെങ്ങുകളും പച്ചപ്പും വീഡിയോയുടെ ഭംഗി കൂട്ടുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ദിൽ സേ എന്ന ചിത്രത്തിലെ ‘ജിയാ ജലേ’ എന്ന ഗാനത്തിലെ വരികളുമൊപ്പമുണ്ട്.
ലാരിസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വീഡിയോയ്ക്ക് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്ക് ലഭിച്ചു. ഇന്‍സ്റ്റഗ്രാമിലെ നിരവധി പ്രമുഖരും ലാരിസയെ അഭിനന്ദിച്ചിട്ടുണ്ട്. ലാരിസയുടെ അക്കൗണ്ടില്‍ അവര്‍ നിരവധി സ്ഥലങ്ങളില്‍ ലോങ്ബോര്ഡിങ് നടത്തുന്നതിന്റെ വീഡിയോകളുണ്ട്. ലാരിസയൊരു സംരഭയാണെന്നാണ് അക്കൗണ്ടില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
Also Read: ഐറിസ് കുമാർ മുതല്‍ ദൃഷ്ടിക് ദോഷൻ വരെ; ‘കണ്ണിലുണ്ണി’ക്ക് പേര് നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ