/indian-express-malayalam/media/media_files/uploads/2020/09/aswathy-Sreekanth.jpg)
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി നിരവധി താരങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. അനശ്വര കാൽ കാണിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്‌തതായിരുന്നു പലരുടെയും പ്രശ്‌നം.
ഒരാളുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്‌തും സദാചാര ആങ്ങളമാർ ചമഞ്ഞും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയവർക്ക് വ്യത്യസ്‌മായ മറുപടി നൽകുകയാണ് ചാനൽ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്ത്.
Read Also: കാല് കാണിക്കൽ വിവാദം; സൈബർ ആങ്ങളമാരോട് പോയി പണിനോക്കാൻ നടിമാർ
നടിമാരായ റിമ കല്ലിങ്കൽ, അഹാന കൃഷ്‌ണ, അനാർക്കലി മരിക്കാർ തുടങ്ങിയവർ കാൽ കാണിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്‌താണ് അനശ്വരയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെങ്കിൽ അശ്വതിയുടെ കുറിപ്പ് മറ്റൊരു തരത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
അശ്വതിയുടെ കുറിപ്പ് വായിക്കാം:
ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസേജ് കാൽ കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്.., എന്തൊരാകാംഷ !!
അലമാരയിൽ ഇഷ്‌ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലായിരുന്നു എന്ന് മാത്രം.
തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ..,
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ..,
വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ..,
കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽ..,
മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ..,
ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ..,
വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ..,
കണ്ട് നിറഞ്ഞവരുടെ നാടുകളിൽ..,
അത് സായിപ്പിന്റെ നാട് മാത്രമല്ല.
വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്.
എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ 'സൗകര്യമില്ല' എന്ന് മറുപടി (ചുള്ളിക്കാട്.jpg)
എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമന്റ് ബോക്‌സിലെ ചെളി വരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് 'തൽക്കാലം' ഫോട്ടോ ഇടുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.