/indian-express-malayalam/media/media_files/uploads/2022/01/Untitled-design-3-1.jpg)
ഇന്ത്യൻ സംഗീതത്തിന്റെ ചക്രവർത്തി എ.ആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ അത്യാവശ്യം സജീവമാണ്. തന്റെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
പാട്ട് പാടുന്ന രണ്ടു സഹോദരിമാരുടെ വീഡിയോയാണ് എ.ആർ റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വെറുമൊരു പാട്ടല്ല അത്. ജലസംരക്ഷണത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും സന്ദേശം വിളിച്ചോതുന്ന ഒരു ഗാനമാണ് സഹോദരിമാർ തമിഴിൽ ആലപിക്കുന്നത്. "ഈ രണ്ടു സഹോദരിമാരും വളരെ ഗൗരവമുള്ള ചില ചോദ്യങ്ങളാണ് ഈ പാട്ടിലൂടെ ചോദിക്കുന്നത്" എന്ന് കുറിച്ചു കൊണ്ടാണ് റഹ്മാൻ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാനത്തിന്റെ ഒടുവിൽ ജലം സംരക്ഷിക്കണമെന്നും അത് ഒരു വിൽപന ചരക്ക് ആക്കാനുള്ളതല്ലെന്നും എല്ലാവരുമായി പങ്കുവെക്കണമെന്നും കുട്ടികൾ പറയുന്നുണ്ട്.
നിരവധി പേരാണ് പാട്ടിലൂടെ ഇത്രയും നല്ല സന്ദേശം പങ്കുവെച്ച കുട്ടികളെ അഭിനന്ദിച്ചു കമന്റ് ചെയ്യുന്നത്. വീഡിയോ പങ്കുവെച്ച എ.ആർ റഹ്മാനെയും ചിലർ അഭിനന്ദിക്കുന്നുണ്ട്.
Also Read: ക്യാമറ ഓണായതറിഞ്ഞില്ല; കേരള ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഷേവിങ്ങ് ദൃശ്യങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.