കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. കേരള ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിങ്ങിനിടെയുണ്ടായ ഒരു അമളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വയറലായിരിക്കുന്നത്. ഇന്ന് രാവിലെ ജസ്റ്റിസ് വി. ജി. അരുണിന്റെ ബഞ്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം.
ഹിയറിങ്ങിനിടെ ഷേവ് ചെയ്യുന്ന ഒരാളുടെ ദൃശ്യങ്ങളാണ് കോടതി മുറിയില്‍ എത്തിയത്. ക്യാമറ ഓഫ് ആണെന്ന് കരുതിയായിരിക്കണം ഇയാള്‍ ഷേവ് ചെയ്തിരുന്നത്. എങ്ങനെയോ ക്യാമറ ഓണാകുകയും ദൃശ്യങ്ങള്‍ ഹിയറിങ്ങിനിടയില്‍ എത്തുകയും ചെയ്തു. ജസ്റ്റിസ് അരുണിന്റെ ശ്രദ്ധയില്‍ പ്രസ്തുത ദൃശ്യങ്ങള്‍ എത്തിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്ത് പല കോടതികളിലും ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിങ്ങിനിടെ അര്‍ധ നഗ്നനായി ഒരാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാല കോടതിയലക്ഷ്യ കേസും ലൈംഗീക പീഡന പരാതിയും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകയായ ഇന്ദിര ജെയ്സിങ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭീഭാഷകന്‍ ലൈംഗീഗ ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ വന്നിരുന്നു. ഇയാള്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യം നടപടി സ്വീകരിച്ചിരുന്നു.
Also Read: ‘പറക്കും’ മാന്‍; കണ്ണുതള്ളി അമ്പമ്പോയെന്ന് സോഷ്യല്‍ മീഡിയ