scorecardresearch

അവധിയാണെന്നു കരുതി ചൂണ്ടയിടാനോ വെള്ളത്തിൽ ചാടാനോ പോവരുത്; കലക്ടറുടെ കുറിപ്പ് വൈറൽ

ആലപ്പുഴ ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേറ്റ കൃഷ്ണ തേജയുടെ സോഷ്യൽ മീഡിയ കുറിപ്പാണ് വൈറലാകുന്നത്

ആലപ്പുഴ ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേറ്റ കൃഷ്ണ തേജയുടെ സോഷ്യൽ മീഡിയ കുറിപ്പാണ് വൈറലാകുന്നത്

author-image
Trends Desk
New Update
alappuzha collector, facebook, ie malayalam

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ്, കൃഷ്ണതേജ പുതിയ കലക്ടർ പദവിയിലേക്കെത്തിയത്. ആലപ്പുഴക്കാർക്ക് സുപരിചിതനാണ് കൃഷ്മതേജ. 2018-ലെ മഹാപ്രളയത്തില്‍ ആലപ്പുഴ ജില്ലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മറക്കാനാവില്ല.

Advertisment

ആന്ധ്രപ്രദേശ് സ്വദേശിയാണ് കൃഷ്ണതേജ. മൂന്ന് വർഷമാണ് കൃഷ്ണതേജ ആലപ്പുഴയിൽ സബ് കലക്ടർ പദവി വഹിച്ചത്. ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേറ്റ കൃഷ്ണ തേജയുടെ സോഷ്യൽ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. കുട്ടികൾക്കു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

''ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ,'' ഇതായിരുന്നു കലക്ടറുടെ കുറിപ്പ്.

Advertisment

നിരവധി പേരാണ് കലക്ടറുടെ കുറിപ്പിന് കമന്റ് ചെയ്തിട്ടുള്ളത്. ഒരുപാട് ഇഷ്ടമാണ് കലക്ടറെ എന്നും ആലപ്പുഴക്കാരുടെ മനസ് കീഴടക്കിയെന്നും പോകുന്നു കമന്റുകൾ.

Facebook Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: