ആരെയും ഭയപ്പെടുത്ത തരത്തില്‍ കുത്തിയൊഴുകുന്ന കക്കാട്ടാറ്. തോരാതെ പെയ്യുന്ന മഴ. ഒഴുകി വരുന്ന തടി പിടിക്കാന്‍ ‘നരന്’ സ്റ്റൈലില്‍ മൂന്ന് യുവാക്കള്‍ ആറ്റിലേക്ക് എടുത്തു ചാടുന്നു.
ഒഴുക്കിന്റെ വേഗതയ്ക്കെതിരെ നീന്തി തടിക്ക് ആദ്യം ഒരാള്‍ തടിക്ക് മുകളിലെത്തി. പിന്നാലെ രണ്ടാമനും. അധികം വൈകാതെ തടിയുടെ തുമ്പത്തിടം പിടിച്ചു മൂന്നാമന്.
ആരേയും കോരിത്തരിപ്പിക്കുന്ന സാഹസം നടത്തിയത് കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരാണ്.
ഉറുമ്പിനി വെള്ളച്ചാട്ടത്തിന് സമീപം വരെ ഒരു കിലോ മീറ്റര്‍ ദൂരം തടിയിലിരുന്ന് യാത്രയും. പക്ഷെ തടി കരയക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂവരും കരയിലേക്ക് നീന്തിക്കയറി.
സുഹൃത്തായ അര്‍ജുനാണ് വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. നരന് സിനിമയിലെ ഗാനം കൂടി ചേര്‍ത്തതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കയറികൊളുത്തി.
എന്റെ പത്തനംതിട്ട എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം എണ്‍പതിനായിരത്തിലധികം പേരാണ് കണ്ടത്.
മഴക്കാലത്ത് പുഴയിലൂടെയെത്തുന്ന തടിപിടിക്കാന്‍ പ്രദേശത്ത് യുവാക്കള്‍ എത്തുന്നത് സാധാരണമാണെന്നാണ് ലഭിക്കുന്ന വിവരം. സമീപ പ്രദേശത്ത് നിന്നും യുവാക്കള്‍ എത്താറുണ്ട്.